
യുഎഇയിലെ റമദാന് 2025; നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ സമയ മാറ്റങ്ങള്‍

ദുബൈ: റമദാന് അടുക്കുമ്പോള്‍, നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യങ്ങളുടെയും മാസം ദൈനംദിന ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാന് പ്രഭാതം മുതല്‍ സന്ധ്യ വരെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനകളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഒത്തുചേരലാണ്.
ഈ വര്‍ഷം മാര്‍ച്ച് 1 ന് റമദാന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിശുദ്ധ മാസത്തില്‍ പ്രതീക്ഷിക്കേണ്ട ചില പ്രധാന ക്രമീകരണങ്ങള്‍ ഇതാ:
റമദാന്, ജോലി സമയത്തെ എങ്ങനെ ബാധിക്കുന്നു
ഓഫീസ് ഷെഡ്യൂളുകള്‍, സ്കൂള്‍ സമയം, സാലിക് പീക്ക്അവര്‍ ടോള്‍ ചാര്‍ജുകള്‍, പണമടച്ചുള്ള പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ ദൈനംദിന ദിനചര്യകളില്‍ റമദാനില്‍ മാറ്റങ്ങളുണ്ടാകും. വിശുദ്ധ മാസത്തില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിന്റെ ഒരു അവലോകനം ഇതാ:
1. സ്വകാര്യ മേഖലയിലെ ഓഫീസുകള്‍
റമദാനില്‍, യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സമയം കുറയ്ക്കാനുള്ള അനുമതിയുണ്ട്. ഇതിനാല്‍ തൊഴിലാളികള്‍ക്ക് പ്രവൃത്തി ദിവസം രണ്ട് മണിക്കൂര്‍ ചുരുക്കാനാകും. ഫെഡറല്‍ ഡിക്രി2021ലെ 33ാം നമ്പര്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 1ന്റെ ആര്‍ട്ടിക്കിള്‍ 15 (2) പ്രകാരമാണിത്.
യുഎഇ ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് (u.ae) അനുസരിച്ച്, അമുസ്ലിം തൊഴിലാളികള്‍ക്കും ശമ്പള കിഴിവ് കൂടാതെ ഈ കുറഞ്ഞ പ്രവൃത്തി സമയത്തിന് അര്‍ഹതയുണ്ട്.
2. പണമടച്ചുള്ള പാര്‍ക്കിംഗ്
റമദാനില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സമയം ക്രമീകരിച്ചിരിക്കുന്നു:
പതിവ് സമയം: വര്‍ഷം മുഴുവനും രാവിലെ 8 മുതല്‍ രാത്രി 10 വരെ.
റമദാന് സമയം: രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ 10 വരെയും.
3. സാലിക്കിന്റെ തിരക്കേറിയ സമയവും തിരക്കില്ലാത്ത സമയവും
ദുബൈയിലെ ടോള്‍ സംവിധാനമായ സാലിക്ക് ജനുവരി 31 ന് വേരിയബിള്‍ പ്രൈസിംഗ് അവതരിപ്പിക്കും, കൂടാതെ മറ്റു ചില മാറ്റങ്ങളും സാലിക്ക് റമദാനില്‍ വരുത്തും.
സാധാരണ പ്രവൃത്തിദിവസങ്ങളും വാരാന്ത്യങ്ങളും:
തിരക്കേറിയ സമയം (രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ): 6 ദിര്‍ഹം.
തിരക്കില്ലാത്ത സമയം (രാവിലെ 7 മുതല്‍ 9 വരെയും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 2 വരെയും): 4 ദിര്‍ഹം.
ഞായറാഴ്ചകള്‍ (പൊതു അവധി ദിനങ്ങളും ഇവന്റുകളും ഒഴികെ):
പീക്ക് ഹവര്‍ (രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ), ഓഫ്പീക്ക് (രാവിലെ 7 മുതല്‍ 9 വരെയും 2 മുതല്‍ 7 വരെയും) മണിക്കൂറിന് 4 ദിര്‍ഹം ആണ് ഈടാക്കുന്നത്.
പ്രവൃത്തിദിവസങ്ങളിലോ വാരാന്ത്യങ്ങളിലോ പുലര്‍ച്ചെ 2 മുതല്‍ 7 വരെ നിരക്കുകള്‍ ബാധകമല്ല.
4. സ്കൂള്‍ സമയം
2025 ലെ റമദാന് സ്കൂള്‍ സമയത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ലെങ്കിലും, അവ കഴിഞ്ഞ വര്‍ഷത്തെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്:
2024ല്‍ ദുബൈയിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) റമദാനില്‍ സ്വകാര്യ സ്കൂളുകള്‍ പ്രതിദിനം പരമാവധി അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമാക്കിരുന്നു. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ക്ലാസുകള്‍ അവസാനിക്കും.
5. പലചരക്ക് കടകളുടെയും മാളുകളുടെയും പ്രവര്‍ത്തന സമയം
സൂപ്പര്‍മാര്‍ക്കറ്റുകളും പലചരക്ക് കടകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.
6. റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തന സമയം
u.ae അനുസരിച്ച്, മിക്ക റെസ്റ്റോറന്റുകളും ഉപവാസ സമയം പാലിക്കുകയും പകല്‍ സമയത്ത് അടച്ചിടുകയും ചെയ്യും. വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം തുറക്കുകയും ചെയ്യും. എന്നിരുന്നാലും, ചില റെസ്റ്റോറന്റുകളും കഫേകളും പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കും. അടച്ച സ്ഥലങ്ങളില്‍ ഡൈന്‍ഇന്‍ ഓപ്ഷനുകള്‍, ടേക്ക്അവേ, ഡെലിവറി സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും
International
• 13 hours ago
യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു
Kerala
• 14 hours ago
ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
uae
• 14 hours ago
കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്
Cricket
• 15 hours ago
ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
International
• 15 hours ago
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Kerala
• 16 hours ago
സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്
Saudi-arabia
• 16 hours ago
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
Kerala
• 16 hours ago
രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 16 hours ago
മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്
Kerala
• 18 hours ago
ലൈസന്‍സ് നിയമം പരിഷ്കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍
Kuwait
• 18 hours ago
സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ
National
• 19 hours ago
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 19 hours ago
കറൻ്റ് അഫയേഴ്സ്-23-03-2025
PSC/UPSC
• 20 hours ago
കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala
• a day ago
ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പിഎൽഐ പദ്ധതികൾ തമിഴ്നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ
auto-mobile
• a day ago
കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ
Kerala
• a day ago
ഇസ്റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്ക്കാരത്തിനിടെ
International
• a day ago
ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ
National
• 21 hours ago
ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
Kerala
• 21 hours ago
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ
Kerala
• a day ago