HOME
DETAILS

ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്

  
Web Desk
February 06, 2025 | 1:11 PM

DP World Unshakable Despite Global Crisis

ദുബൈ: ദുബൈ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡിന്റെ കണ്ടെയ്‌നര്‍ വ്യാപ്തി 88.3 ദശലക്ഷം ടിഇയു (ഒരു TEU - 20 അടി നീളമുള്ള ഒരു കണ്ടെയ്‌നര്‍) എന്ന പുതിയ ഉയരത്തിലെത്തി. വ്യാപാര, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മറ്റു വ്യവസായങ്ങള്‍ നിരന്തരം തിരിച്ചടികള്‍ നേരിടുന്ന കാലത്താണ് ഡിപി വേള്‍ഡിന്റെ നേട്ടമെന്നത് ഏറെ ശ്രദ്ധേയമാണ്. 2024ല്‍ ഡിപി വേള്‍ഡിന്റെ കണ്ടെയ്‌നര്‍ എണ്ണത്തില്‍ 2023നെ അപേക്ഷിച്ച് 8.% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജബല്‍ അലിയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഡിപി വേള്‍ഡിന് തുറമുഖ, ടെര്‍മിനല്‍ മാനേജ്‌മെന്റ് വഴി വ്യാപകമായ ആഗോള സാന്നിധ്യമുണ്ട്. 78 രാജ്യങ്ങളിലായി 100 ദശലക്ഷത്തിലധികം ടിഇയു പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോള്‍ ഡിപി വേള്‍ഡിനുണ്ട്.

'2024ല്‍ ചെങ്കടല്‍ പ്രതിസന്ധി ആഗോള ഷിപ്പിംഗിന് ഒരു പ്രധാന വെല്ലുവിളി ഉയര്‍ത്തി, പ്രധാന വ്യാപാര ഇടനാഴികളിലൂടെ കാലതാമസത്തിനും വഴിതിരിച്ചുവിടലിനും കാരണമായി. എന്നിട്ടും ഡിപി വേള്‍ഡിന്റെ റെക്കോര്‍ഡ് പ്രകടനം അതിന്റെ വൈവിധ്യമാര്‍ന്ന ആഗോള പോര്‍ട്ട്‌ഫോളിയോയുടെ ശക്തിയും വിതരണ ശൃംഖലയിലെ അസ്ഥിരതയെ മറികടക്കാനുള്ള കഴിവും അടിവരയിടുന്നു,' ഒരു പ്രസ്താവനയില്‍ ഡിപി വേള്‍ഡ് അധികൃതര്‍ പറഞ്ഞു.

ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറയുന്നതനുസരിച്ച്, 'കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകോത്തര തുറമുഖങ്ങളിലും ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചറിലും വ്യാപാര പ്രവാഹം സാധ്യമാക്കുന്നതിനായി ഞങ്ങള്‍ 11 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു. ഞങ്ങളുടെ ദീര്‍ഘകാല നിക്ഷേപം ശരിയായ സ്ഥലങ്ങളില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശരിയായ സേവനങ്ങള്‍ നല്‍കുന്നുവെന്നതിന്റെ ശക്തമായ തെളിവാണ് ഞങ്ങളുടെ ഈ റെക്കോര്‍ഡ് പ്രകടനം.'

ഡിപി വേള്‍ഡ് പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഇക്വഡോറിലെ പൊസോര്‍ജ ടെര്‍മിനലായിരുന്നു. ഇത് 87% വര്‍ധനവ് രേഖപ്പെടുത്തി ഏകദേശം 1 ദശലക്ഷം ടിഇയു ആയി. ചിലിയിലെ സാന്‍ അന്റോണിയോ, ഇന്ത്യയിലെ ചെന്നൈ, തുര്‍ക്കിയിലെ യാരിംക, പെറുവിലെ കാലാവോ, ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പ്, യുകെയിലെ ലണ്ടന്‍ ഗേറ്റ്‌വേ എന്നിവിടങ്ങളിലും ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി.

'കണ്ടെയ്‌നര്‍ വിപണി തുടര്‍ന്നും വളരുമെന്നും അത് സേവിക്കാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ടെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' ബിന്‍ സുലൈം പറഞ്ഞു. 'ഹ്രസ്വകാല വെല്ലുവിളികള്‍ എന്തുതന്നെയായാലും, ലോക വ്യാപാരത്തിന്റെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ ശുഭാപ്തിവിശ്വാസത്തോടെ തുടരും.' അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  a day ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  a day ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  a day ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  a day ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago