HOME
DETAILS

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി

  
February 09 2025 | 09:02 AM

atishi-resigns-as-delhi-cm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അതിഷി മര്‍ലേന. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിലെത്തിയാണ് അതിഷി രാജിക്കത്ത് കൈമാറിയത്.

ബി.ജെ.പിയുടെ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത് വരെ അതിഷി കാവല്‍ മുഖ്യമന്ത്രിയായി തുടരും. 141 ദിവസത്തെ ഭരണത്തിന് ശേഷമാണ് അതിഷി രാജി സമര്‍പ്പിച്ചിരിക്കുന്നത്.

മദ്യനയ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചതോടെയാണ് 2024 സെപ്റ്റംബര്‍ 21 മുതല്‍ അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

അതിഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കിലും ആംആദ്മിയുടെ മുതിര്‍ന്ന നേതാക്കളടക്കം പരാജയപ്പെട്ടിരുന്നു. കല്‍ക്കാജി നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ 3,500 വോട്ടുകള്‍ക്കാണ് അതിഷി വിജയിച്ചത്.

ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ആപ് 22 സീറ്റുകളിലൊതുങ്ങി. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. തുടര്‍ച്ചയായ മൂന്നാം തവണയാണ് സീറ്റൊന്നുമില്ലാതെ കോണ്‍ഗ്രസ് നിലംപരിശാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു

National
  •  4 days ago
No Image

ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍

National
  •  4 days ago
No Image

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലറടക്കം അഞ്ച് പേർ അറസ്റ്റിൽ; ഇവരെ പിന്നീട് ജാമ്യത്തിൽ വിടും

Kerala
  •  4 days ago
No Image

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ

uae
  •  4 days ago
No Image

വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും

Kerala
  •  4 days ago
No Image

ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ

Kerala
  •  4 days ago
No Image

മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി

bahrain
  •  4 days ago
No Image

അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇഡി

Kerala
  •  4 days ago
No Image

ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്

Football
  •  4 days ago