HOME
DETAILS

റൊണാൾഡോ റയൽ വിട്ടതിന് ശേഷം ഇതാദ്യം; മിന്നും ഫോമിൽ സൂപ്പർതാരം

  
February 09, 2025 | 11:40 AM

kylian mbappe great performance for real madrid

സാന്റിയാഗോ ബെർണാബ്യു: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡെർബി സമനിലയിൽ പിരിഞിരുന്നു. മത്സരത്തിൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും ഓരോ ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ റയലിനായി ഗോൾ നേടിയത് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ഗോൾ നേടിയത്. മത്സരത്തിൽ രണ്ടാം പകുതിയിൽ ൫൦ാം മിനിറ്റിൽ ആയിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 

ഇതോടെ 2018ന്‌ ശേഷം അരങ്ങേറ്റ സീസണിൽ തന്നെ ബാഴ്സലോണക്കെതിരെയും അത്ലറ്റികോ മാഡ്രിഡിനെതിരെയും ഗോൾ നേടുന്ന താരമായി മാറാനും എംബാപ്പെക്ക് സാധിച്ചു. 2018ലാണ് റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ട് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് പോയത്. റൊണാൾഡോ റയൽ വിട്ടതിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം റയലിൽ നടക്കുന്നതെന്നും ശ്രദ്ധേയമാണ്. 

ഈ സീസണിൽ ആണ് എംബാപ്പെ പിഎസ്ജിയിൽ നിന്നും റയലിൽ എത്തുന്നത്. സീസണിന്റെ തുടക്കത്തിൽ ടീമിനൊപ്പം താളം കണ്ടെത്താൻ ഫ്രഞ്ച് സൂപ്പർതാരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് താരം ടീമിനൊപ്പം സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തുകയായിരുന്നു. മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത് അർജന്റൈൻ താരം ജൂലിയൻ അൽവാരസ് ആയിരുന്നു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു താരം. 

സമനിലയോടെ ലാ ലീഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 23 മത്സരങ്ങളിൽ നിന്നും 15 വിജയവും 5 സമനിലയും 3 തോൽവിയും അടക്കം 50 പോയിന്റാണ് റയലിന്റെ കൈവശമുള്ളത്. 49 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 45 പോയിന്റോടെ ബാഴ്‌സയാണ് മൂന്നാം സ്ഥാനത്തുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago