അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരെത്തിയില്ല
മഞ്ചേരി: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാത്തതില്‍ ക്ഷുഭിതരായ രോഗികള്‍ ബഹളം വെച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു രോഗികളുടെ പ്രതിഷേധം. രാവിലെ എട്ടു മുതല്‍ ഉച്ചക്കു രണ്ടുവരെയും രണ്ടു മുതല്‍ വൈകുന്നേരം മൂന്നു വരെയും ഡ്യൂട്ടിയില്‍ ഉണ്ടാവേണ്ട മൂന്ന് സീനിയര്‍ റെസിഡന്റുമാരാണ് ഇന്നലെ ഹാജരാകാതിരുന്നത്.
അടിയന്തിര സഹായം ലഭിക്കേണ്ട സമയങ്ങളില്‍ ഡോക്ടമാരുടെ സേവനം ലഭിക്കുന്നില്ലെന്നു നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനുപേരാണു ദിനേന കാഷ്വാലിറ്റിയില്‍ എത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഡോക്ടര്‍മാരുടെ കുറവു രോഗികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ കാഷ്വാലിറ്റിയില്‍ പരിശോധനക്കെത്തുന്നുള്ളൂ. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തു മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോക്ടര്‍ നന്ദകുമാര്‍ മുഴുവന്‍ സമയവും രോഗികളെ പരിശോധിക്കാന്‍ വേണ്ടി കാഷ്വാലിറ്റിയില്‍ മാത്രമായി കഴിയുകയാണ്. രാത്രി വൈകി അടിയന്തിര സഹായം തേടി വിളിച്ചാല്‍ പോലും സീനിയര്‍ ഡോക്ടര്‍മാര്‍ എത്തുന്നില്ല. മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി ചെലവഴിക്കേണ്ട സമയത്ത് ഇവര്‍ സ്വകാര്യ പ്രാക്ടീസിറ്റീസിലാണെന്നാണറിയുന്നത്. ഡോക്ടര്‍മാരുടെ കുറവു നികത്താന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഇതുവരെ ശ്രമമുണ്ടാവുകയോ നിസംഗരായ ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരേ കടുത്ത നടപടി എടുക്കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്. അതേസമയം ഇത്തരം ഡോക്ടര്‍മാരുടെ നടപകള്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നു പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ സിറിയക് ജോബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."