HOME
DETAILS

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

  
Ashraf
February 10 2025 | 16:02 PM

government decided to pay Rs 4 lakh compensation in death due to snake bite

\തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷത്തിങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മന്ത്രിസഭാ യോഗം മനുഷ്യവന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്തായിരുന്നു നടപടി. 

യോഗത്തില്‍ പാമ്പ് കടിയേറ്റുള്ള മരണം പ്രത്യേക ദുരന്തമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നല്‍കാനും ഉത്തരവായി. വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍  കിണറുകള്‍ / വളപ്പിലെ മതില്‍/ വേലികള്‍/ ഉണക്കുന്ന അറകള്‍/ എംഎസ്എംഇ യൂണിറ്റുകള്‍ തുടങ്ങിയ ആസ്തികള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപ എസ് ഡി ആര്‍ എഫില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. 

പുറമെ വനം വകുപ്പില്‍ സംസ്ഥാന തലത്തിലും ഡിവിഷന്‍ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും.  ഇതിനായി  3 കോടി 72  ലക്ഷം രൂപക്കുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. ഇത്  ഒറ്റത്തവണ ഗ്രാന്‍ഡാണ്.  സംസ്ഥാന വനം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍,  ഡിവിഷണല്‍ വനം എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവും വാര്‍ഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.

 

government decided to pay Rs 4 lakh compensation in death due to snake bite

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  3 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  3 days ago
No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  3 days ago
No Image

വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

Kerala
  •  3 days ago
No Image

നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

National
  •  3 days ago
No Image

ഫുട്ബോളിലെ ഏറ്റവും പൂർണനായ താരം അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡെക്കോ

Football
  •  3 days ago
No Image

ചാരവൃത്തി കേസ്: ജ്യോതി മൽഹോത്രയ്‌ക്കൊപ്പം വന്ദേഭാരതിൽ മുരളീധരനും സുരേന്ദ്രനും; ടൂറിസം വകുപ്പിനെതിരായ വിമർശനത്തിനിടെ വെട്ടിലായി ബി.ജെ.പി

Kerala
  •  3 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു

Kerala
  •  3 days ago