HOME
DETAILS

ബെം​ഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം

  
February 10, 2025 | 5:23 PM

Bengaluru Skies Come Alive with Aerobatic Display at Aero India 2025

ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസമായ ഏയ്റോ ഇന്ത്യയുടെ പതിനഞ്ചാം പതിപ്പിന് ബെംഗളൂരുവിൽ തുടക്കം. പൊതുമേഖലാ കമ്പനികൾക്കൊപ്പം സ്വകാര്യ മേഖലയ്ക്കും പ്രതിരോധ നിർമ്മാണ രംഗത്ത് തുല്യ പ്രാതിനിധ്യം നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സുഖോയും തേജസ്സും അടക്കമുള്ള യുദ്ധവിമാനങ്ങളും സൂര്യകിരൺ എയ്റോബാറ്റിക് ടീമിന്‍റെ വ്യോമാഭ്യാസ പ്രകടനങ്ങളും ഉദ്ഘാടന പരിപാടിക്ക് ആകർഷണം വർധിപ്പിച്ചു.

ബെംഗളൂരുവിന്‍റെ ആകാശത്ത് വിസ്മയക്കാഴ്ചകളാണ് കണ്ടത്. കാണികളെ ആവേശത്തിമിർപ്പിലാക്കി ഇന്ത്യയുടെ അഭിമാനമായ തേജസ് മാർക്ക് 1 ആൽഫ ആകാശത്ത് ചീറിപ്പാഞ്ഞു. ഇന്ത്യൻ യുദ്ധ വിമാനങ്ങളുടെ ആണിക്കല്ലുകളിലൊന്നായ സുഖോയ് 30 എംകെഐ. ഇന്ത്യയുടെ സ്വന്തം മണ്ണിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിനും കാണികൾ നിറഞ്ഞ കയ്യടി നൽകി.

30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് അടുത്ത സാമ്പത്തിക വർഷം ഇന്ത്യ ലക്ഷ്യമിടുന്നത്. കൂടാതെ, 1.6 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പന്ന ഉത്പാദനം ലക്ഷ്യമിടുന്നുണ്ടെന്നും രാജ് നാഥ് സിംഗ് പ്രഖ്യാപിച്ചു.

അമേരിക്കയുടെയും റഷ്യയുടെയും അത്യന്താധുനിക യുദ്ധവിമാനങ്ങളായ എഫ് 35, സു 37 തുടങ്ങിയവ ഇത്തവണ പൊതുജനങ്ങൾക്കായുള്ള വ്യോമാഭ്യാസപ്രകടനങ്ങളിൽ അണിനിരക്കും. ഇന്ന് ആരംഭിച്ച എയ്‍റോ ഇന്ത്യ ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കും. അവസാനത്തെ രണ്ട് ദിവസങ്ങളിലാകും പൊതുജനങ്ങൾക്കായുള്ള വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക. 

The skies of Bengaluru witnessed a spectacular aerobatic display as Aero India 2025, Asia's largest aerospace and defence exhibition, kicked off with a thrilling air show.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  2 minutes ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  5 minutes ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  10 minutes ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  21 minutes ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  35 minutes ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  42 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  an hour ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  an hour ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  an hour ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago