HOME
DETAILS

മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

  
February 13, 2025 | 2:25 PM

Lulu Express store opened in Madinah

മദീന: വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്ജ്-ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാ‌ടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. മദീനയിലെ പ്രദേശവാസികൾക്കും തീർത്ഥാടകർക്കും ഉന്നതഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് ഉദ്ഘാടനം നിർവ്വഹിച്ചു. സഊദി അറേബ്യയുടെ വിഷൻ 2030 ന് കരുത്തേകുന്നത് കൂടിയാണ് മദീനയിലെ പുതിയ ലുലു സ്റ്റോർ.

പുണ്യനഗരമായ മദീനയിൽ തീർത്ഥാടകർക്കും പ്രദേശവാസികൾക്കുമായി ലുലു ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. സഊദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരങ്ങളാണ്  ഇതിനൊടൊപ്പം  യാഥാർത്ഥ്യമായതെന്നും യൂസഫലി പറഞ്ഞു. മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും സഊദി ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നു. തീർത്ഥാടകർക്കും പ്രദേസവാസികൾക്കും ഏറ്റവും മികച്ച സേവനം നൽകുകയാണ് ലുലുവിന്റെ ദൗത്യം.  

മദീനയിൽ ഹൈപ്പർ മാർക്കറ്റ്  ഉൾപ്പെടെ  മൂന്ന് സ്റ്റോറുകൾ കൂടി ആരംഭിക്കും. ഇതുൾപ്പെടെ  സഊദി അറേബ്യയിൽ വിവിധ പുതിയ  പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. 

അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെൻ്റ് കമ്പനിയുമായി കൈകോർത്താണ് 23,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള  മദീനയിലെ  ലുലു സ്റ്റോർ. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ് സെക്ഷൻ, മൊബൈൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ അടക്കം ശേഖരമാണ് ലുലുവിൽ ഉറപ്പാക്കിയിരുന്നത്.

ഷോപ്പിങ്ങ് സുഗമമാക്കുന്നതിനായി പുലർച്ചെ ആറ് മണി മുതൽ അർധരാത്രി 12 വരെ സ്റ്റോർ തുറന്ന് പ്രവർത്തിക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് മക്കയിലെ ലുലു സ്റ്റോറിൽ ഉറപ്പാക്കിയിരിക്കുന്നത്. മക്കയിലെ ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപവും  ലുലു പ്രവർത്തിക്കുന്നുണ്ട് . 

ലുലു സഊദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ബിസിനസ് ഡവലപ്പ്മെൻ്റ് ഡയറക്ടർ റഫീഖ് യാരത്തിങ്കൽ, ജിദ്ദ റീജിയണല ഡയറക്ടർ നൗഷാദ് എം.എ. സംബന്ധിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന പരിശോധന; കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു

Kuwait
  •  2 days ago
No Image

ടാക്സിയിൽ മണിക്കൂറുകളോളം കറക്കം; വാടക ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

National
  •  2 days ago
No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  3 days ago
No Image

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

Cricket
  •  3 days ago
No Image

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  3 days ago
No Image

അജ്മാനിൽ വെള്ളിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ജനുവരി 9 മുതൽ പ്രാബല്യത്തിൽ

uae
  •  3 days ago
No Image

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

മുൻ ഇന്ത്യൻ താരം ഇനി ശ്രീലങ്കക്കൊപ്പം; ടി-20 ലോകകപ്പിൽ ലങ്കൻപട ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago