HOME
DETAILS

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

  
Avani
February 14 2025 | 11:02 AM

teeninstagramaccount-metanew-feature-latest

ഇന്‍സ്റ്റഗ്രാമില്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളും പങ്കുവയ്ക്കുന്ന ശീലം ഇന്നത്തെക്കാലത്ത് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്തില്ല എങ്കില്‍ പണി കിട്ടാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ 16 വയസിന് താഴെയുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.

കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ടീന്‍ അക്കൗണ്ടുകള്‍. ഫീച്ചറുകള്‍ മെറ്റ ഘട്ടം ഘട്ടമായി ആയിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇനി മുതല്‍ 18 വയസിന് താഴെയുള്ളവര്‍ പുതുതായി അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ടീന്‍ അക്കൗണ്ടുകളായിരിക്കും ലഭ്യമാവുക. അതേസമയം നിലവിലുള്ള കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി ടീന്‍ അക്കൗണ്ടുകളായി മാറുകയും ചെയ്യും.

1200-675-23527396-thumbnail-16x9-insta.jpg

കുട്ടികള്‍ ഓണ്‍ലൈനില്‍ ആരോടാണ് സംസാരിക്കുന്നതെന്നും, ഏത് തരം കണ്ടന്റുകളാണ് കാണുന്നതെന്നും, എത്ര സമയം ചെലവഴിക്കുന്നുവെന്നും മാതാപിതാക്കള്‍ക്ക് അറിയാനുള്ള ഫീച്ചറുകളും ടീന്‍ അക്കൗണ്ടില്‍ ഉണ്ടാകും. അപരിചിതരായ ആളുകള്‍ക്ക് ഉപയോക്താവിന്റെ അനുവാദമില്ലാതെ ടീന്‍ അക്കൗണ്ടുകളിലേക്ക് സന്ദേശമയക്കാനോ, ടാഗ് ചെയ്യാനോ, മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല. ഇവരുടെ ഫോളോവര്‍മാര്‍ക്ക് മാത്രം സന്ദേശങ്ങള്‍ ലഭിക്കുന്ന തരത്തിലായിരിക്കും ടീന്‍ അക്കൗണ്ടിന്റെ പ്രവര്‍ത്തനം.

ഇന്‍സ്റ്റാഗ്രാം നിരവധി സുരക്ഷാ വീഴ്ച്ചകള്‍ക്ക് കാരണമാകുന്നെന്ന മാതാപിതാക്കളുടെ ആശങ്കകള്‍ ശക്തമായതോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നതിനനുസരിച്ച് അറിയിപ്പ് നല്‍കുന്ന ഫീച്ചറും ടീന്‍ അക്കൗണ്ടുകളില്‍ ലഭ്യമാവും. ദിവസവും 60 മിനിറ്റ് ഉപയോഗത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് ഉപയോഗം നിര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായിരിക്കും ഇത്. കൂടാതെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഉപയോഗത്തിന്റെ സമയപരിധി നിയന്ത്രിക്കാനുമാകും.

ooooooo.jpg

കൂടാതെ രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന തരത്തിലായിരിക്കും അക്കൗണ്ട് ക്രമീകരിച്ചിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം രാവിലെ ഏഴ് വരെയായിരിക്കും സ്ലീപ്പ് മോഡ് . അതേസമയം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ പ്രായം എങ്ങനെ കണക്കാക്കുമെന്നതാണ് രക്ഷിതാക്കലുടെ സംശയം. ഇതിനായി പ്രായം തെളിയിക്കുന്നതിനായുള്ള വെരിഫിക്കേഷന്‍ പ്രക്രിയകള്‍ ഇന്‍സ്റ്റാഗ്രാം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടീന്‍ അക്കൗണ്ടുകളുടെ പ്രത്യേകതകള്‍ 

  • ടീന്‍ അക്കൗണ്ടുകള്‍ പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും.
  • ടീന്‍ അക്കൗണ്ട് ഉപയോക്താവിനെ അറിയാവുന്നവര്‍ക്കും ഫോളോ ലിസ്റ്റിലുള്ളവര്‍ക്കും മാത്രമേ മെസേജ് അയക്കാനാവൂ.
  • സെന്‍സിറ്റീവ് ആയ കണ്ടന്റുകള്‍ നിയന്ത്രിക്കപ്പെടും.
  • കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രമേ അവരെ ടാഗ് ചെയ്യാനും പരാമര്‍ശിക്കാനും കഴിയൂ.
  • ഒരു മണിക്കൂര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചു കഴിഞ്ഞാല്‍ ഉപയോഗം നിര്‍ത്തിവെക്കാനുള്ള റിമൈന്‍ഡറുകള്‍ ലഭിക്കും.
  • രാത്രി 10 മുതല്‍ രാവിലെ 7 വരെ ടീന്‍ അക്കൗണ്ടില്‍ സ്ലീപ് മോഡ് ഓട്ടോമാറ്റിക്കായി സജീവമാവും.
  • ലഭ്യമാകുന്ന കണ്ടന്റുകളും പ്രായത്തിനനുസരിച്ച് നിയന്ത്രിക്കപ്പെടും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  3 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  3 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  3 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  3 days ago