HOME
DETAILS

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

  
February 14 2025 | 14:02 PM

Violations of animal protection laws will be severely punished in Ajman A fine of up to Dhs 500000

അജ്മാന്‍: എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങളും കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ ഇതിനായി സ്ഥാപിക്കപ്പെട്ട അംഗീകൃത കമ്പനികള്‍ വഴി സുരക്ഷിതമായി സംസ്‌കരിക്കണമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. കാലാവധി അവസാനിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ശരിയായി സംസ്‌കരണം നടത്തിയെന്ന് ഉറപ്പാക്കുകയും ചെയ്യണം.

കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അജ്മാന്‍ മുനിസിപ്പാലിറ്റി അടുത്തിടെ നടത്തിയ ശക്തമായ നടപടികളില്‍, നിയന്ത്രണങ്ങളുടെയും പരിസ്ഥിതി സുരക്ഷയുടെയും പ്രാധാന്യം ശക്തമായി ചൂണ്ടിക്കാട്ടി.

വെറ്ററിനറി ഉല്‍പ്പന്നങ്ങളുടെ 2017 ലെ ഫെഡറല്‍ നിയമം നമ്പര്‍ 9 പ്രകാരം, ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ചുമത്തും.

ക്ലിനിക്കുകളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള വെറ്ററിനറി സൗകര്യങ്ങള്‍ ഫെഡറല്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റി സമഗ്രമായ ഒരു പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അജ്മാനിലെ പൊതുജനാരോഗ്യ പരിസ്ഥിതി മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് മൊയീന്‍ അല്‍ ഹൊസാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

നിയമപരമായ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങളെ പ്രശംസിച്ച അല്‍ ഹൊസാനി, ഓണ്‍കോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറ്ററിനറി സേവനങ്ങള്‍ പരിശീലിക്കുന്നതിന് സാധുവായ ലൈസന്‍സ് നേടുന്നത് പോലുള്ള ശരിയായ രേഖകള്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

പരിശോധനകളുടെ ഭാഗമായി, ദുരുപയോഗം തടയുന്നതിനായി വെറ്ററിനറി കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ അജ്മാന്‍ മുനിസിപ്പാലിറ്റി മൃഗസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അല്‍ ഹൊസാനി പറഞ്ഞു.

'വെറ്ററിനറി മരുന്നുകള്‍ വാങ്ങുന്നത് രേഖാമൂലമുള്ള തെളിവുകള്‍ ഉള്ള അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമാണെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തതും ലൈസന്‍സുള്ളതുമായ വെറ്ററിനറി ബിസിനസുകളുമായി മാത്രമേ വ്യാപാരം നടത്താവൂ എന്നും അല്‍ ഹൊസാനി ഓര്‍മ്മിപ്പിച്ചു. കാലാവധി കഴിഞ്ഞ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ അംഗീകൃത കമ്പനികള്‍ വഴി മൂന്ന് മാസത്തിനുള്ളില്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍
നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് കര്‍ശനമായ ശിക്ഷകള്‍ക്ക് കാരണമാകുമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘകരെ കാത്തിരിക്കുന്ന പിഴകള്‍:

  • 10,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ.
  • നിയമം പാലിക്കാത്ത വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടല്‍.
  • ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ ചെയ്യല്‍.

വ്യാജമായതോ, കാലഹരണപ്പെട്ടതോ, ലൈസന്‍സില്ലാത്തതോ ആയ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ, വാഗ്ദാനം ചെയ്യുകയോ, കൈവശം വയ്ക്കുകയോ, നിര്‍മ്മിക്കുകയോ ചെയ്താല്‍ തടവും സാമ്പത്തിക ശിക്ഷയും നേരിടേണ്ടിവരുമെന്ന് അല്‍ ഹൊസാനി ചൂണ്ടിക്കാട്ടി.

Violations of animal protection laws will be severely punished in Ajman; A fine of up to Dhs 500,000


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പൊലിസ് മേധാവി ആര്; നടപടികൾ ആരംഭിച്ച് സർക്കാർ; ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു

Kerala
  •  3 days ago
No Image

പെരിന്തൽമണ്ണയിൽ കാര്‍ വ‍ർക്ക് ഷോപ്പിൽ തീപിടുത്തം; നിരവധി കാറുകൾ കത്തി നശിച്ചു

Kerala
  •  3 days ago
No Image

യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; ഇത്തിഹാദ് സാറ്റ് വിക്ഷേപണം ഇന്ന്

uae
  •  3 days ago
No Image

കാനഡക്ക് പുതിയ പ്രധാനമന്ത്രി; മാർക് കാർണി സത്യപ്രതിജ്ഞ ചെയതു;

International
  •  3 days ago
No Image

യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ച് ട്രംപ്

International
  •  3 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  3 days ago
No Image

36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  3 days ago
No Image

ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ

National
  •  3 days ago
No Image

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല

Football
  •  3 days ago
No Image

സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ

National
  •  3 days ago