HOME
DETAILS

ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ

  
February 17, 2025 | 6:14 AM

Dubai RTA Builds 40 Rest Rooms for Delivery Riders

ദുബൈ: ഡെലിവറി റൈഡർമാർക്കായി ശീതീകരിച്ച 40 വിശ്രമ മുറികൾകൂടി നിർമാണം പൂർത്തിയാക്കിയതായി ദുബൈ റോഡ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബൈയിൽ മാത്രം 2535 കമ്പനികൾക്കു കീഴിലായി 46,600 ഡെലിവറി ബൈക്കുകളാണ് സർവിസ് നടത്തുന്നത്. എപ്പോഴും പാഴ്സലുകളുമായി സഞ്ചരിക്കുന്ന റൈഡർമാർക്ക് അവരുടെ ഒഴിവു സമയം വിശ്രമിക്കാനും തൊഴിൽ സമ്മർദം അകറ്റാനും ഈ വിശ്രമ മുറികൾ സഹായിക്കും.

ഡെലിവറി റൈഡർമാർ ഉൾപ്പെടുന്ന വാഹനാപകടങ്ങൾ കുറയ്ക്കാനും ബൈക്ക് അപകട മരണം ഇല്ലാതാക്കാനുമാണ് മികച്ച വിശ്രമ സൗകര്യങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ വ്യക്തമാക്കി. ഒരു വിശ്രമ കേന്ദ്രത്തിൽ ഒരു സമയം 10 റൈഡർമാർക്ക് വിശ്രമിക്കാൻ സാധിക്കും. മുറിക്കുള്ളിൽ സൂര്യപ്രകാശം കൂടുതലായി എത്താതിരിക്കാൻ ടിന്റ്റഡ് ഗ്ലാസ് ഉപയോഗിച്ചാണ് മുറിയുടെ ജനലും വാതിലും നിർമിച്ചിരിക്കുന്നത്.

ഹെസ്സാ സ്ട്രീറ്റ്, അൽ ബർഷ, ബർഷ ഹൈറ്റ്സ്, കരാമ, അൽ റാഷിദിയ, സത്വ, നാദ് അൽ ഹമർ, അൽ നഹ്ദ, ഊദ് മേത്ത, അറേബ്യൻ റാഞ്ചസ്, ഇൻ്റർനാഷനൽ സിറ്റി,  റിഗ്ഗത്ത് അൽ ബുത്തീൻ, ഉം സുഖീം, ജുമൈറ അൽ വാസൽ റോഡ്, ദ് ഗ്രീൻസ്, ദുബൈ വേൾഡ് ട്രേഡ് സെൻ്റർ, ബിസിനസ് ബേ, ദുബൈ മറീന, ജദ്ദാഫ്, മിർദിഫ്, അൽഖവനീജ് ലാസ്‌റ്റ് എക്‌സിറ്റ്, ദുബൈ മോട്ടോർ സിറ്റി, ഗർഹൂദ് തുടങ്ങിയ സ്ഥലങ്ങളിലാണ് വിശ്രമ മുറികൾ നിർമിച്ചിരിക്കുന്നത്.

നേരത്തെ 2024 സെപ്റ്റംബറിൽ ആർടിഎ നഗരത്തിലുടനീളം ഡെലിവറി റൈഡർമാർക്കായി നിയുക്ത വിശ്രമകേന്ദ്രങ്ങൾ അവതരിപ്പിച്ചിരുന്നു. യൂണിഫോം ധരിച്ച ഡെലിവറി റൈഡർമാർക്കായി നീക്കിവച്ചിരിക്കുന്ന ഈ നിയുക്ത സ്ഥലങ്ങൾ എല്ലാ മെട്രോ സ്റ്റേഷനുകളിലും പൊതു ബസ് സ്റ്റേഷനുകളിലും ലഭ്യമാക്കിയിരുന്നു.

റൈഡർമാർക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ വിശ്രമിക്കാൻ ഈ സ്ഥലങ്ങൾ ഉപയോഗിക്കാമെന്ന് ആർടിഎ അതിൻ്റെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അന്ന് അറിയിച്ചിരുന്നു. ദുബൈ നിവാസികളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ അവശ്യ തൊഴിലാളികൾക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാനും ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിട്ടായിരുന്നു ഈ സംരംഭം.

The Dubai Roads and Transport Authority (RTA) has constructed 40 rest rooms exclusively for delivery riders, aiming to enhance their working conditions and overall well-being.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago