HOME
DETAILS

'മുഴുവന്‍ ക്രിസ്ത്യാനികളേയും കൊല്ലണം,  വീടുകളില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം' ആഹ്വാനവുമായി ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ് 

  
Web Desk
February 24 2025 | 10:02 AM

Chhattisgarh Hindutva Leader Calls for Violence Against Christians Faces Outrage

റായ്പൂര്‍: ക്രിസ്ത്യാനികളെ രകൊല്ലാനും ക്രിസ്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പരസ്യമായി ആഹ്വാനം ചെയ്ത് ഛത്തീസ്ഗഡിലെ ഹിന്ദുത്വ നേതാവ്. പ്രാദേശിക ഹിന്ദുത്വ നേതാവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആദേശ് സോണിയുടേതാണ് ആഹ്വാനം. ഛത്തീസ്ഗഡിലെ ബിഷ്രാംപൂര്‍, ഗണേഷ്പൂര്‍, ഗനക്പുര്‍ എന്നീ ഗ്രാമങ്ങളെ പേരെടുത്ത് പറഞ്ഞാണ് സോണി തന്റെ വിഷം നിറഞ്ഞ ആഹ്വാനം നടത്തുന്നത്. മതപരിവര്‍ത്തന ശ്രമങ്ങള്‍ വഴി ക്രിസ്ത്യാനികള്‍ കുട്ടികളെ ബ്രെയ്ന്‍ വാഷ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വ നേതാവിന്റെ വംശഹത്യ ആഹ്വാനം.

''മുഴുവന്‍ ക്രിസ്ത്യാനികളേയും കൊന്നൊടുക്കണം. ക്രിസ്ത്യന്‍ വീടുകളില്‍ അതിക്രമിച്ച് കയറി അവരുടെ പെണ്‍മക്കളേയും പുത്ര ഭാര്യമാരേയും ബലാത്സംഗം ചെയ്യണം. അവരെ അതിക്രൂരമായി പീഡിപ്പിക്കണം. അവരുടെ നേതാക്കളെ കൊല്ലണം. ഒരാളെ പോലും ബാക്കി വെക്കരുത്' സോണി ആഹ്വാനം ചെയ്യുന്നു. സ്ത്രീകളെ വസ്ത്രമുരിഞ്ഞ് പരസ്യമായി അവരെ  അപമാനിക്കണമെന്നും സോണി പറയുന്നുണ്ട്.  

മാര്‍ച്ച് ഒന്നിന് അക്രമത്തിനായി 50,000 പേരെ അണിനിരത്തണം. ഇതിന് ഭരണത്തിലുള്ളവരുടെ പിന്തുണയുണ്ട്- സമൂഹ മാധ്യമത്തിലൂടെ സോണിയുടെ ആഹ്വാനത്തില്‍ ഊന്നിപ്പറയുന്നു.

ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കവി, ട്രെയിനര്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്ന സോണി 
നേരത്തെ തന്നെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ. 

ക്രിസ്ത്യന്‍ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്ന് പ്രത്യേകം ഊന്നിപ്പറയുന്നു ഇയാള്‍. അവരുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഈ മേഖലയില്‍ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടണമെന്നും ഇതോടൊപ്പം ആവര്‍ത്തിക്കുന്നു. 

പ്രയാഗ് രാജില്‍ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പ്രസംഗത്തെയും സോണി ഫ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിന്ദുക്കള്‍ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണമെന്നും ആരെയും വെറുതെ വിടരുത് എന്ന് വിളിചോചതുന്നതായിരുന്നു പ്രയാഗ് രാജിലെ സരസ്വതിയുടെ പ്രസംഗം.

''നമ്മുടെ മാതാവായ പശുവിനെ കൊല്ലുന്നവരെ കൊല്ലൂ... പശുവിനെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ ആവശ്യപ്പെടരുത്. അവരെ കൊന്ന് നിങ്ങള്‍ നിങ്ങള്‍ക്ക് വധശിക്ഷ ആവശ്യപ്പെടുക. നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ കാത്തിരിക്കരുത്.''എന്നായിരുന്നു പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശം.

സോണിക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. രക്തദാഹികളായ വലതുപക്ഷ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ആദേശ് സോണി പ്രവര്‍ത്തിക്കുന്നത്, അവിമുക്തേശ്വരാനന്ദ് സരസ്വതി പോലുള്ള വ്യക്തികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്,' ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.  വിദ്വേഷ പ്രസംഗത്തില്‍ 'അഗാധമായ ആശങ്ക' പ്രകടിപ്പിച്ചുകൊണ്ട് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ (എന്‍ബിസിസി) ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതിയിട്ടുണ്ട്. 2025 മാര്‍ച്ച് 1 ന് നടക്കാനിരിക്കുന്ന മോര്‍ച്ചയ്ക്ക് മുന്നോടിയായി, ഉണ്ടാവാനിടയുള്ള അക്രമങ്ങള്‍ തടയുന്നതിനും ദുര്‍ബല സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേഗത്തിലും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കണമെന്ന് എന്‍ബിസിസി അതിന്റെ അപ്പീലില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 

A Hindutva leader and social media influencer from Chhattisgarh, Adesh Soni, has sparked outrage after making public calls for violence against Christians, including rape and killing of Christian women.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  2 days ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  2 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  2 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  2 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  2 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  2 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  2 days ago
No Image

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

International
  •  2 days ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  2 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  2 days ago

No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  2 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  2 days ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  2 days ago