HOME
DETAILS

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

  
September 11 2025 | 07:09 AM

fifa world cup starting in just nine months

ഫുട്ബോൾ ആവേശം വീണ്ടും ലോകത്തെ കീഴടക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തന്നെ 2026 ഫിഫ ലോകകപ്പിന്റെ തയ്യാറെടുപ്പുകൾ ശ്രദ്ധ നേടുന്നുണ്ട്. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ഫുട്ബോൾ മാമാങ്കം അമേരിക്ക, കാനഡ, മെക്സിക്കോ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെ, 2026-ലെ ലോകകപ്പ് എക്കാലത്തെയും വലിയ ടൂർണമെന്റായിരിക്കും. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ 16 വടക്കേ അമേരിക്കൻ നഗരങ്ങളിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്.

2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ:

ടിക്കറ്റുകൾ എവിടെനിന്ന് വാങ്ങാം

മൂന്ന് ഘട്ടങ്ങളായാണ് ടിക്കറ്റ് വിൽപ്പന നടക്കുക. ആദ്യ ഘട്ടം ബുധനാഴ്ച ആരംഭിച്ച് സെപ്റ്റംബർ 19 വരെ തുടരും. 18 വയസ്സിന് മുകളിലുള്ള ആരാധകർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ ഫിഫ ഐഡി സൃഷ്ടിച്ച് വിസ പ്രീസെയിൽ വിസ പ്രീസെയിൽ ഡ്രോയിൽ പങ്കെടുക്കാം. തിര‍ഞ്ഞെടുക്കപ്പെടുന്ന ഭാ​ഗ്യശാലികൾക്ക് സെപ്റ്റംബർ 29 മുതൽ അറിയിപ്പ് ലഭിക്കും. ഒക്ടോബർ മുതൽ ടിക്കറ്റ് വാങ്ങുന്നതിനുള്ള സമയം അനുവദിക്കും. ഇത്തരത്തിൽ, 104 മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ലഭ്യമാകും.

ടിക്കറ്റ് വില

60 ഡോളർ മുതലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. അതേസമയം, ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന്റെ ടിക്കറ്റിന് 6,730 ഡോളർ വരെ ചെലവാകും. 

അടുത്ത ഘട്ടങ്ങൾ

രണ്ടാം ഘട്ടം: ഒക്ടോബർ അവസാനം രണ്ടം ഘട്ടം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 27 മുതൽ 31 വരെയാണ് "എർലി ടിക്കറ്റ് ഡ്രോ" രജിസ്ട്രേഷൻ നടക്കാൻ സാധ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ പകുതി മുതൽ ഡിസംബർ ആദ്യം വരെ ടിക്കറ്റ് വാങ്ങാനുള്ള അവസരം ലഭിക്കും.

മൂന്നാം ഘട്ടം: ഡിസംബർ 5ന് ശേഷം, ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ട ഡ്രോ പൂർത്തിയാകുമ്പോൾ "റാൻഡം സെലക്ഷൻ ഡ്രോ" ആരംഭിക്കും. ഈ ഘട്ടത്തിൽ, ആരാധകർക്ക് പ്രത്യേക മത്സരങ്ങൾക്കായി അപേക്ഷിക്കാം.

ടിക്കറ്റ് പരിധി

ഓരാൾക്ക് ഒരു മത്സരത്തിന് 4 ടിക്കറ്റുകൾ വരെ വാങ്ങാം. ഒരു വ്യക്തിക്ക് പരമാവധി 10 മത്സരങ്ങൾക്കായി ആകെ 40 ടിക്കറ്റുകൾ വരം വാങ്ങാം.

ആദ്യ ഘട്ടത്തിൽ എത്ര ടിക്കറ്റുകൾ?

വിസ പ്രീസെയിൽ ഡ്രോയിൽ ഏകദേശം 10 ലക്ഷം ടിക്കറ്റുകൾ ഫിഫ ലഭ്യമാക്കിയിട്ടുണ്ട്.

ശേഷിക്കുന്ന ടിക്കറ്റുകൾ

ടൂർണമെന്റിനോട് അടുക്കുമ്പോൾ ശേഷിക്കുന്ന ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ വിൽക്കും. തട്ടിപ്പും അനധികൃത റീസെയിലും തടയാൻ ഫിഫ ഒരു ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോം ആരംഭിക്കും. 

ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ

നിർദ്ദിഷ്ട വേദികൾക്കുള്ള ഹോസ്പിറ്റാലിറ്റി പാക്കേജുകൾ ഫിഫയുടെ ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പങ്കാളികൾ വഴി ഇപ്പോൾ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  2 hours ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  2 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  2 hours ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  3 hours ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  3 hours ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  4 hours ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  4 hours ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  5 hours ago