HOME
DETAILS

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

  
Web Desk
September 11 2025 | 08:09 AM

abhishek sharma create a rare feat in t20 international cricket

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും കൈവരിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന്‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. രണ്ട് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് അഭിഷേക് ശർമ്മ വെടിക്കെട്ടിന് തുടക്കം കുറിച്ചത്.

ആദ്യ പന്ത് സിക്സർ നേടിയതോടെ ഒരു ഇന്ത്യൻ താരത്തിന് സ്വന്തമാക്കാനാവാത്ത ഒരു അപൂർവ നേട്ടവും അഭിഷേക് ശർമ്മയെ തേടിയെത്തി. ടി-20 മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ആദ്യ പന്തിൽ തന്നെ സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരമായാണ് അഭിഷേക് ശർമ്മ മാറിയത്. ഒരു ടി-20 ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സർ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് അഭിഷേക്. യശ്വസി ജെയ്‌സ്വാൾ, രോഹിത് ശർമ്മ, സഞ്ജു സാംസൺ എന്നിവർക്ക് ശേഷമാണ് അഭിഷേക് ഈ റെക്കോർഡ് കൈവരിക്കുന്നത്. 

ഇന്ത്യൻ ബൗളിങ്ങിൽ മിന്നും പ്രകടനം നടത്തിയത് കുൽദീപ് യാദവാണ്. 2.1 ഓവറിൽ വെറും ഏഴ് റൺസ് വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. യുഎഇ ബാറ്റിംഗ് നിരയിൽ 22 റൺസെടുത്ത അലിഷാൻ ഷറഫുവും, 19 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് വസീമും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഈ തകർപ്പൻ വിജയത്തോടെ മികച്ച റൺ റേറ്റോടെ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. സെപ്റ്റംബർ 14ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Indian Cricket team achieved a stunning nine-wicket win over UAE in their first match of the Asia Cup. India secured an easy victory on the strength of opener Abhishek Sharma's explosive batting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

qatar
  •  an hour ago
No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  an hour ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  2 hours ago
No Image

ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു

Saudi-arabia
  •  2 hours ago
No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  2 hours ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  3 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  3 hours ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  3 hours ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  3 hours ago