HOME
DETAILS

ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്

  
Web Desk
September 11 2025 | 12:09 PM

turkish intelligence saves hamas leaders tracks israeli jets flying 1800 kilometers

ദോഹ: ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ നിന്ന് ഹമാസ് നേതാക്കളെ രക്ഷിച്ചത് തുർക്കിയുടെ നിർണായക നീക്കമെന്ന് റിപ്പോർട്ട്. ദോഹയിലെ ഹമാസ് നേതൃത്വത്തെ ഉന്നമിട്ട് ഇസ്‌റാഈൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് തുർക്കിഷ് ഇന്റലിജൻസ് ഓർഗനൈസേഷൻ ഹമാസിന് സന്ദേശം നൽകിയിരുന്നുവെന്നാണ് തുർക്കിയിലെ പ്രമുഖ മാധ്യമങ്ങൾ പറയുന്നത്. തുർക്ക് ഇന്റലിജൻസിലെ ഒരു് പ്രത്യേക യൂണിറ്റ് ഇസ്‌റാഈലിന്റെ വ്യോമ നീക്കം മുഴുവൻ സമയവും അതി സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ദോഹ ആക്രമിക്കുന്നതിന് മുമ്പ് ടുണീഷ്യയ്ക്ക് സമീപം നാവിക വ്യൂഹത്തിനും പിന്നീട് സിറിയ, ലതാകിയ, ലെബനൻ എന്നിവിടങ്ങളിലും ഇസ്‌റാഈൽ ആക്രമണം അഴിച്ചുവിട്ടതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ, ഇറാഖ്, സിറിയ, സഊദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ 1800 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇസ്‌റാഈലിന്റെ പതിനഞ്ചോളം യുദ്ധവിമാനങ്ങൾ ദോഹയിൽ ആക്രമണം നടത്തിയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

തുർക്കിഷ് ഇന്റലിജൻസിന്റെ കൃത്യസമയത്തെ ഇടപെടൽ ഹമാസ് നേതാക്കളെ രക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഉൾപ്പെടെ ആറു പേർ മരിച്ചിരുന്നു.

ദോഹയിലെ ജനവാസ കേന്ദ്രത്തിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഏതു മാർഗത്തിലൂടെയുള്ള പ്രതികരണമാകും ഖത്തറിൽ നിന്നുണ്ടാകുകയെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ. അറബ്, മുസ് ലിം രാഷ്ട്രങ്ങൾക്ക് പുറമെ ഇന്ത്യയെയും ചൈനയെയും പോലുള്ള ഏഷ്യൻ ശക്തികളും യൂറോപ്യൻ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നതോടെ നയതന്ത്രതലത്തിൽ സയണിസ്റ്റ് രാജ്യം ഒറ്റപ്പെടുകയും ചെയ്തു.

ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിനു തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഖത്തർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും തിരിച്ചടിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി പറഞ്ഞു. ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൽ താനി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‌റാഈലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണ്. ഇസ്‌റാഈൽ അന്താരാഷ്ട്ര നിയമം ലംഘിച്ചെന്നും ഖത്തർ പറഞ്ഞു.

ആക്രമണത്തിനിരയായ ഖത്തറിന് പിന്തുണ അറിയിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും അറബ്, മുസ് ലിം രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. മേഖലയിലെ ശക്തവും സ്വാധീനവുമുള്ള അറബ് രാജ്യത്തിനു നേരെ ഇസ്‌റാഈൽ കനത്ത ആക്രമണം നടത്തിയത്, ഗൾഫിലെ മറ്റു രാജ്യങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക അറബ് രാജ്യങ്ങൾക്കുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യങ്ങളുടെ തലവന്മാർ ഖത്തറിലെത്തും.

ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഖത്തറിലെത്തി. ആക്രമണതത്തെ എല്ലാ അറബ് രാജ്യങ്ങളും അപലപിക്കുകയും ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൻമാനും ജോർദാൻ കിരീടാവകാശി ഹുസൈനും ഇന്ന് ദോഹയിലെത്തും. അറബ് മേഖലയിലെ രാജ്യങ്ങളുടെ ഐക്യദാർഢ്യം അറിയിക്കുകയാണ് രാഷ്ട്രനേതാക്കളുടെ സന്ദർശനത്തിന്റെ ലക്ഷ്യം. ഇസ്‌റാഈലിന്റെ ആക്രമണം സഹോദര രാജ്യമായ ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് അറബ്, മുസ്്‌ലിം രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനയും റഷ്യയും ശക്തമായ പ്രസ്താവനയാണ് ഇസ്‌റാഈലിനെതിരേ നടത്തിയത്. നിരവധി യൂറോപ്യൻ രാജ്യങ്ങളും ഖത്തറിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽനിന്ന് തങ്ങളുടെ മുതിർന്ന നേതാക്കൾ രക്ഷപ്പെട്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാൽ അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. രക്ഷപ്പെട്ട നേതാക്കളെ അടുത്ത തവണ പിടികൂടുമെന്ന് ഇസ്‌റാഈലും പ്രതികരിച്ചു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്‌റാഈൽ അറിയിച്ചിരുന്നു.

turkish intelligence has reportedly supported hamas leadership while closely monitoring israeli aircraft that flew 1,800 kilometers, signaling deepening regional involvement and surveillance efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ

International
  •  26 minutes ago
No Image

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

Kuwait
  •  32 minutes ago
No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  an hour ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  2 hours ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  3 hours ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  3 hours ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  3 hours ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  3 hours ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  4 hours ago
No Image

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു

International
  •  4 hours ago