
'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

ഖത്തറിന് നേരെ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബുല്‍റഹ്‌മാന്‍ അല്‍ താനി. ഭരണ കൂട ഭീകരതയാണ് ഇസ്‌റാഈലിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നിങ്ങളെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസിനെ പുറത്താക്കുകയോ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യണമെന്നും ഖത്തര്‍ അത് ചെയ്തില്ലെങ്കില്‍ തങ്ങളത് ചെയ്യുമെന്നും നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു.
വിശ്വസ്തതയുള്ള പക്ഷപാതിത്വമില്ലാത്ത മധ്യസ്ഥന്‍ എന്ന റോളില്‍ തങ്ങള്‍ തുടരുമെന്നും നെതന്യാഹുവിന്റെ ഭീഷണിക്ക് മറുപടിയായി ഖത്തര്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹമാസ് നേതാക്കളെ വധിക്കാനെന്ന പേരില്‍ ഖത്തര്‍ ആക്രമിച്ച ഇസ്‌റാഈല്‍ ഈ നടപടിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗസ്സയിലെ ബന്ദികള്‍ക്ക് ജീവനോടെ തിരിച്ചെത്താമെന്ന അവസാനത്തെ പ്രതീക്ഷ കൂടിയാണ് നെതന്യാഹു നശിപ്പിച്ച് കളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദികളിലൊരാളുടെ കുടുംബാംഗവുമായി ആക്രമണമുണ്ടായ ദിവസവും താന്‍ സംസാരിച്ചുവെന്നും ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ അവര്‍ ഏറ്റവും പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കള്‍ തങ്ങിയ കെട്ടിടത്തിന് ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്. 12 തവണയാണ് ഇസ്റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തര്‍ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. അതേസമയം, ഇസ്റാഈല്‍ ലക്ഷ്യമിട്ട ഹമാസിന്റെ മുന്‍നിര നേതാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും തങ്ങളുടെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അന്ന് തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ഖത്തര്‍ ശൂറ കൗണ്‍സില്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനല്‍ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ ദോഹയിലെത്തിയിട്ടുണ്ട്. കൂടാതെ ജോര്‍ദന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ലയും സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എത്തും ഖത്തറിലെത്തും.ഇസ്റാഈല്‍ ആക്രമണത്തെ ലോകരാജ്യങ്ങള്‍ ഒന്നാകെ അപലപിച്ചിരുന്നു.
qatar's prime minister hits back at israel, calling the attack state terrorism and says netanyahu must be held accountable under international law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• an hour ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• an hour ago
ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• 2 hours ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്‌റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 2 hours ago
യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു
International
• 2 hours ago
ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 3 hours ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 3 hours ago
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Kerala
• 3 hours ago
ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു
Saudi-arabia
• 4 hours ago
സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം
Cricket
• 4 hours ago
'മുസ്ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്' റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
National
• 4 hours ago
അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
Cricket
• 4 hours ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 5 hours ago
ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 6 hours ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 7 hours ago
അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
Kerala
• 7 hours ago
ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 7 hours ago
മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്
National
• 7 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
Cricket
• 6 hours ago
സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 6 hours ago
ധോണി, കോഹ്ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്കൈ
Cricket
• 7 hours ago