HOME
DETAILS

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ

  
Web Desk
September 11 2025 | 12:09 PM

qatar urges emergency arab-islamic summit after israeli attack on doha

ദോഹ: ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്തർ. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്‌റാഈൽ ഏതു രീതിയിൽ പ്രതികരിക്കണമെന്ന് ഈ ഉച്ചകോടിയിൽ വെച്ച് തീരുമാനമെടുക്കും. ഈ വരുന്ന ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലാകും ഉച്ചകോടി നടക്കുക. 

പ്രാദേശിക തലത്തിൽ ഒന്നിച്ച് ഇസ്‌റാഈലിന് തിരിച്ചടി നൽകണമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി പ്രമുഖ മാധ്യമമായ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'മേഖലയിലെ തങ്ങളുടെ മറ്റു പങ്കാളികളുമായി ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു വരികയാണ്', ജാസിം അൽതാനി പറഞ്ഞു.

ഖത്തറിന് നേരെ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ഇസ്‌റാഈൽ പ്രധാനമന്ത്രിക്ക് ശക്തമായ മറുപടിയുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബുൽറഹ്‌മാൻ അൽ താനി രം​ഗത്തെത്തിയിരുന്നു. ഭരണ കൂട ഭീകരതയാണ് ഇസ്‌റാഈലിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് നിങ്ങളെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ പുറത്താക്കുകയോ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്യണമെന്നും ഖത്തർ അത് ചെയ്തില്ലെങ്കിൽ തങ്ങളത് ചെയ്യുമെന്നും നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു. 

വിശ്വസ്തതയുള്ള പക്ഷപാതിത്വമില്ലാത്ത മധ്യസ്ഥൻ എന്ന റോളിൽ തങ്ങൾ തുടരുമെന്നും നെതന്യാഹുവിന്റെ ഭീഷണിക്ക് മറുപടിയായി ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ഹമാസ് നേതാക്കളെ വധിക്കാനെന്ന പേരിൽ ഖത്തർ ആക്രമിച്ച ഇസ്‌റാഈൽ ഈ നടപടിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ബന്ദികൾക്ക് ജീവനോടെ തിരിച്ചെത്താമെന്ന അവസാനത്തെ പ്രതീക്ഷ കൂടിയാണ് നെതന്യാഹു നശിപ്പിച്ച് കളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദികളിലൊരാളുടെ കുടുംബാംഗവുമായി ആക്രമണമുണ്ടായ ദിവസവും താൻ സംസാരിച്ചുവെന്നും ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ചർച്ചകളെ അവർ ഏറ്റവും പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിന് ഇസ്‌റാഈൽ ആക്രമണമുണ്ടായത്. 12 തവണയാണ് ഇസ്റാഈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഇസ്റാഈൽ ലക്ഷ്യമിട്ട ഹമാസിന്റെ മുൻനിര നേതാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിൽ നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും തങ്ങളുടെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ കുറ്റപ്പെടുത്തി. എന്നാൽ ഗസ്സ വെടിനിർത്തൽ ചർച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങൾ അവസാനിപ്പിക്കില്ലെന്നും അന്ന് തന്നെ ഖത്തർ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ഖത്തർ ശൂറ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനൽ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിഷയം ചർച്ച ചെയ്യാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ ദോഹയിലെത്തിയിട്ടുണ്ട്. കൂടാതെ ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയും സഊദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തറിലെത്തും. ഇസ്റാഈൽ ആക്രമണത്തെ ലോകരാജ്യങ്ങൾ ഒന്നാകെ അപലപിച്ചിരുന്നു. 

Qatar has called for an urgent Arab-Islamic summit in response to an Israeli attack on Doha, seeking unified action from Muslim and Arab nations. Tensions escalate in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Kerala
  •  3 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

Kerala
  •  4 hours ago
No Image

ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു

Saudi-arabia
  •  4 hours ago
No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  4 hours ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  4 hours ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  5 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  5 hours ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  5 hours ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  5 hours ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  6 hours ago