HOME
DETAILS

ക്രിസ്ത്യന്‍ വര്‍ഗീയ സംഘടന 'കാസ' രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു; എന്‍ഡിഎയില്‍ ചേരും

  
Muqthar
March 02 2025 | 05:03 AM

Christian communal organization CASA forms political party

കൊച്ചി: തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (Christian Association and Alliance for Social Action - CASA) രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ദേശീയതലത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുമായി സഹകരിക്കുന്ന വിധത്തിലായിരിക്കും പ്രവര്‍ത്തനം. കേരളത്തിലെ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ചെയ്തത്. കെവിന്‍ പീറ്ററും മറ്റ് അഞ്ചുപേരും ചേര്‍ന്ന് 2018ലാണ് കാസ രൂപീകരിച്ചത്. 2019ല്‍ ഇത് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു.

കേരള കോണ്‍ഗ്രസിനെ ക്രൈസ്തവ പാര്‍ട്ടിയായി കാസ കാണുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അവരുടെ പ്രാധാന്യം ഇല്ലാതായെന്നാണ് സംഘടന പറയുന്നത്. കേരള കോണ്‍ഗ്രസ് നിലവില്‍ ദുര്‍ബലമാണെന്നും അവര്‍ക്കിനി ഭാവിയില്ലെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു. കാസ രൂപീകരിക്കുന്നതോടെ കേരളാ കോണ്‍ഗ്രസിലെ ഒരുവിഭാഗം തങ്ങള്‍ക്കൊപ്പം ചേരുമെന്നുമാണ് സംഘടന കരുതുന്നത്.

സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാരിനെയും കടത്തിവെട്ടുന്ന അതിതീവ്ര മുസ്ലിം വിദ്വേഷവും ഇസ്ലാമോഫോബിയ ഉള്ളടക്കമുള്ള സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ കുപ്രസിദ്ധിയായ സംഘടനയാണ് കാസ. കേരളത്തിലെ ക്രൈസ്തവവിഭാഗത്തില്‍പ്പെട്ടവരില്‍ തീവ്ര മുസ്ലിം വിദ്വേഷം വച്ചുപുലര്‍ത്തുന്നവരുടെ കൂട്ടായ്മയായ കാസ, തുടക്കത്തില്‍ തന്നെ ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചുപോന്നത്. തെരഞ്ഞെടുപ്പുകളില്‍ ചില ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ആഹ്വാനവുംചെയ്തു. കേരള കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ നേരത്തെ പ്രഖ്യാപിക്കാനിരുന്ന പാര്‍ട്ടിയിലേക്ക് കാസയെ അടുപ്പിക്കാന്‍ നീക്കം ഉണ്ടായെങ്കിലും അതുവിജയിച്ചിരുന്നില്ല. കാസയില്‍നിന്ന് പുറത്താക്കപ്പെട്ട ചിലരുടെ പിന്തുണയോടെ പാര്‍ട്ടി രൂപീകരിക്കാനായിരുന്നു ബിജെപി നീക്കം. ഇത് വിജയം കാണാതിരുന്നതോടെയാണ് കാസ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. 

കേരളത്തില്‍ ഒരു വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയാണ് ഞങ്ങളുടെ ശ്രമം. അത്തരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ലഭിക്കാവുന്ന സ്വീകാര്യത സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കാസ ഇപ്പോഴത്തെതുപോലെ സ്വതന്ത്ര സംവിധാനമായി തുടരും. എന്നാല്‍ പുതിയ പാര്‍ട്ടി ഇതില്‍ നിന്ന് വ്യത്യസ്തമായി നിലക്കൊള്ളും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസ ദേശീയതയ്ക്ക് വേണ്ടി നിലക്കൊള്ളുന്നവരെ പിന്തുണയ്ക്കും. കേരളത്തില്‍ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം. കേരളത്തില്‍ 120 മണ്ഡലങ്ങളില്‍ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിന്‍ പീറ്റര്‍ പറഞ്ഞു.

രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളോട് മൗനംപാലിക്കുകയും, ഒപ്പം ക്രൈസ്തവവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാട് സ്വീകരിക്കുന്ന കാസയെ മിക്ക സഭാ നേതാക്കളും വിമര്‍ശിച്ചിട്ടുണ്ട്. കാസ തീവ്രവാദി സംഘമാണെന്നും കുരിശുവരയ്ക്കുന്ന കാവി നിക്കറുകാരാണെന്നുമാണ് KCBC ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍ പറഞ്ഞത്. അവര്‍ക്ക് കത്തോലിക്ക സഭയുടെ പിന്തുണയില്ലെന്നും സിറോമലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന ചിന്ത പൊതുബോധത്തില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത് ഇവരാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

ക്രൈസ്തവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദപ്രസ്ഥാനങ്ങളെക്കുറിച്ച് KCBC അതിന്റെ പത്രക്കുറിപ്പുകളിലൂടെയും KCBC ജാഗ്രതാ കമ്മീഷന്‍, മീഡിയാ കമ്മീഷന്‍ എന്നിവ അവയുടെ പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ സന്ദര്‍ഭങ്ങളില്‍ സഭാംഗങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നതുമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

In Short: Christian Association and Alliance for Social Action (CASA), a radical Christian communal organization, is forming a political party. It will work in collaboration with the BJP-led NDA at the national level. Kevin Peter, one of the founders of CASA and state president, said that they have the support of 17 Christian communities in Kerala. This news was reported by The New Indian Express.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  7 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  7 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  7 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  7 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  7 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  7 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  7 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  7 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  7 days ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  7 days ago