HOME
DETAILS

റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍

  
Ajay
March 08 2025 | 18:03 PM

Railway stations to allow entry only for confirmed ticket holders no more ticket sales Uniformed staff deployed for crowd control

ന്യൂഡല്‍ഹി: കുംഭമേള തീര്‍ഥാടകരുണ്ടാക്കിയ തിരക്കിനെ തുടര്‍ന്ന് ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ 18 പേര്‍ മരിച്ചതിന് പിന്നാലെ റയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പദ്ധതികളുമായി റയില്‍വേ. ആളുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യം കുറഞ്ഞ സ്റ്റേഷനുകളില്‍ തീവണ്ടികള്‍ എത്തുംവരെ കാത്തിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. അനിയന്ത്രിതമായി ടിക്കറ്റ് വില്‍ക്കുന്നത് നിര്‍ത്തും. തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് തീരുമാനമെടുത്തത്.

ആദ്യഘട്ടത്തില്‍ 60 സ്റ്റേഷനുകളിലാണ് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുക. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരാണസി, അയോധ്യ, പട്‌ന എന്നീ സ്റ്റേഷനുകളില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ എത്തിയാല്‍ മാത്രം യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിപ്പിക്കും. കണ്‍ഫോം ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിപ്പിക്കൂ. ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും. അനധികൃത എന്‍ട്രി പോയിന്റുകള്‍ സീല്‍ ചെയ്യും. രാജ്യത്ത് ആകെ 8,000ലധികം റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വൈകാതെ ഈ രീതിയെത്തും.

തിരക്ക് കുറയ്ക്കാന്‍ 12 മീറ്റര്‍ വീതിയും 6 മീറ്റര്‍ വീതിയും സ്റ്റാന്‍ഡേര്‍ഡ് ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ രണ്ട് പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചതായും റയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും കാമറകള്‍ സ്ഥാപിക്കും. വലിയ സ്റ്റേഷനുകളില്‍ റെയില്‍വേക്ക് വാര്‍ റൂമുകള്‍ ഉണ്ടാകും. പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കും. ട്രാഫിക് സര്‍വിസ് സീനിയര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റേഷന്‍ ഡയരക്ടര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇനി മുതല്‍, ഉയര്‍ന്ന ഗ്രേഡിലുള്ളവരെ സ്റ്റേഷന്‍ ഡയരക്ടര്‍മാരായി നിയമിക്കും. ശേഷിക്കനുസരിച്ച് ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കും.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും പുതിയ യൂണിഫോം നല്‍കും. അംഗീകൃത വ്യക്തികള്‍ക്ക് മാത്രം സ്റ്റേഷനില്‍ പ്രവേശിക്കാവുന്ന തരത്തില്‍ ജീവനക്കാര്‍ക്കും സര്‍വിസ് നടത്തുന്നവര്‍ക്കും പുതിയ ഐ.ഡി കാര്‍ഡ് നല്‍കും. പുതിയ ഡിസൈന്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വോക്കിടോക്കികള്‍, അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍, കോളിങ് സംവിധാനങ്ങള്‍ എന്നിവ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

Railways will now be less crowded, entry to the station will be allowed to those with conform tickets, no more tickets will be sold; Uniformed employees will be on duty to control the crowd short caption
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago