HOME
DETAILS

റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം

  
March 10, 2025 | 3:13 AM

kylian mbappe Create a New Record in Real Mdarid in Goal Scoring

സ്‌പെയ്ൻ: ലാ ലിഗയിൽ വിജയക്കുത്തിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. റയോ വല്ലോക്കാനോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാർലോ ആൻസലോട്ടിയും സംഘവും പരാജയപ്പെടുത്തിയത്. മത്സരത്തിൽ റയലിന് വേണ്ടി സൂപ്പർതാരം കിലിയൻ എംബാപ്പെ ഒരു ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. റയലിനായി എംബാപ്പെ നേടുന്ന 29ാം ഗോളായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും ഫ്രഞ്ച് സൂപ്പർതാരത്തിന് സാധിച്ചിരിക്കുകയാണ്. 

റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ 29+ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് എംബാപ്പെ ഇടം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റൂഡ് വാൻ നിസ്റ്റൽറൂയ്, റൊണാൾഡോ നസാരിയോ, ഡാവർ സുക്കർ, ഇവാൻ സമോറാനോ, ഹ്യൂഗോ സാഞ്ചസ് എന്നിവരാണ് ഈ പട്ടികയിലുള്ള താരങ്ങൾ. റൊണാൾഡോക്ക് ശേഷം അരങ്ങേറ്റ സീസണിൽ തന്നെ ഇത്രയധികം ഗോളുകൾ സ്കോർ ചെയ്യുന്ന ആദ്യ താരം കൂടിയാണ് എംബാപ്പെ. 

റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇവാൻ സമോറാനോയുടെ പേരിലാണുള്ളത്. റയലിനായി അരങ്ങേറ്റ സീസണിൽ 39 ഗോളുകളാണ് താരം നേടിയത്. ഇതിനോടകം തന്നെ 41 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ സ്വന്തമാക്കിയ എംബാപ്പെക്ക് ഈ റെക്കോർഡ് തകർക്കാനുള്ള അവസരവും മുന്നിലുണ്ട്. റൊണാൾഡോ റയലിനായി അരങ്ങേറ്റ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 10 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. ഏഴ് ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയുടെ റെക്കോർഡും ഫ്രഞ്ച് താരത്തിന് തകർക്കാൻ സാധിക്കും. 
 
മത്സരത്തിൽ എംബാപ്പെക്ക് പുറമെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും റയലിനായി ലക്ഷ്യം കണ്ടു. പെഡ്രോ ഡയസ്സാണ് റയോ വല്ലോക്കാനക്കായി ആശ്വാസ ഗോൾ നേടിയത്. ബോൾ പൊസഷനിലും റയോ വല്ലോക്കാനെയായിരുന്നു മുന്നിലുണ്ടായിരുന്നത്. 55 ബോൾ പൊസഷൻ സ്വന്തമാക്കിയ വല്ലോക്കാനോ 20 ഷോട്ടുകളാണ് റയലിൻ്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളിൽ നിന്നും അഞ്ച് ഷോട്ടുകൾ ലക്ഷ്യത്തിൽ എത്തിക്കാൻ റയലിന് സാധിച്ചു.

നിലവിൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 27 മത്സരങ്ങളിൽ നിന്നും 17 വിജയവും ആറ് സമനിലയും നാല് തോൽവിയും അടക്കം 57 പോയിൻ്റാണ് റയലിൻ്റെ കൈവശമുള്ളത്. ഇത്ര തന്നെ പോയിൻ്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോൾ വ്യത്യാസത്തിൽ റയലിനേക്കാൾ ബഹുദൂരം മുന്നിലാണ് ബാഴ്സ.

 

kylian mbappe Create a New Record in Real Mdarid in Goal Scoring



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  8 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  8 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  8 days ago