HOME
DETAILS

ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി

  
March 12, 2025 | 11:26 AM

suvendhu adhikari hate speech on muslim mla in west bengal

കൊല്‍ക്കത്ത: മുസ്‌ലിം ജനപ്രതിനിധികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 2026ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്നാണ് ബിജെപി നേതാവ് പറഞ്ഞത്. എംഎല്‍എമാരെ ശാരീരികമായി തന്നെ സഭയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. 

നേരത്തെയും വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായ വ്യക്തിയാണ് മുന്‍ തൃണമൂല്‍ നേതാവ് കൂടിയായ സുവേന്ദു അധികാരി. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. മുസ് ലിം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന വര്‍ഗീയ ഭരണകൂടമാണ് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ എന്നായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. 

അതേസമയം സുവേന്ദു അധികാരിയുടെ പരാര്‍ത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. 
മുസ്‌ലിം എംഎല്‍എമാരെ പുറത്താക്കുമെന്ന് സുവേന്ദു അധികാരി ദിവാസ്വപ്‌നം കാണുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നിലംതൊടില്ലെന്നും തൃണമൂല്‍ നേതാവ് സുഗത റോയ് പറഞ്ഞു. 

ഗുണ്ടകളുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും, 2026ലെ തിരഞ്ഞെടുപ്പോടെ ബംഗാളില്‍ നിന്ന് ബിജെപി തൂത്തെറിയപ്പെടുമെന്നും മന്ത്രി ഫര്‍ഹാദ് ഹക്കീം പറഞ്ഞു. ബിജെപിയുടെ വിഭജന രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago