HOME
DETAILS

ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പിടിച്ചെടുക്കാന്‍ നടപടി തുടങ്ങി കുവൈത്ത്

  
March 15 2025 | 08:03 AM

Kuwait begins action to seize abandoned ships

കുവൈത്ത് സിറ്റി: അഷിര്‍ജ് തീരത്ത് ഉപേക്ഷിക്കപ്പെട്ട മറൈന്‍ കപ്പലുകളുടെയും മറ്റു കപ്പലുകളുടെയും ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. നിശ്ചിത സമയപരിധിക്കുള്ളില്‍ കപ്പലുകളുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉടമകള്‍ അര്‍ദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോസ്റ്റ് ഗാര്‍ഡിന്റ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് തീരപ്രദേശവും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

2024 ഓഗസ്റ്റ് 4ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഒരു അറിയിപ്പ് അനുസരിച്ച് കപ്പലുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകളോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ അവയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിനൊപ്പം കപ്പല്‍ ഉടമകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇക്കാര്യം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഉടമകളെ ഉത്തരവാദികളാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്ക് കാരണമാകുമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

1980ലെ 28ാം നമ്പര്‍ സമുദ്ര വ്യാപാര നിയമത്തിലെയും 2014ലെ 42ാം നമ്പര്‍ പരിസ്ഥിതി പബ്ലിക് അതോറിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ക്കും അവയുടെ ഭേദഗതികള്‍ക്കും അനുസൃതമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുകയും കുവൈത്തിലെ തീരപ്രദേശങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സംരഭത്തിന്റെ ലക്ഷ്യം.

Kuwait begins action to seize abandoned ships


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  10 hours ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  10 hours ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  10 hours ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  11 hours ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  11 hours ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  11 hours ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  11 hours ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  12 hours ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  13 hours ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  13 hours ago