HOME
DETAILS
MAL
'മെഡിക്കല്‍ കോളജില്‍ പൂക്കളം ഒഴിവാക്കണമെന്ന് '
backup
September 03 2016 | 21:09 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലും ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂക്കള സംരഭം ഒഴിവാക്കണമെന്ന് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി അധികൃതരോടാവശ്യപ്പെട്ടു.
ദിവസേന അയ്യായിരത്തിലേറെ രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. സൗകര്യമില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ പൂക്കള സംരംഭം നടത്തുന്നത് വിരോധാഭാസമാണെന്നും സമിതി യോഗത്തില്‍ വിശദീകരിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ പ്രൊജക്ടുകള്‍ക്കുള്ള പദ്ധതി വിഹിതങ്ങള്‍ അനുവദിക്കുന്നതിനുള്ള ഭരണാനുമതി ലഭ്യമാക്കണമെന്നും സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി.സി സേതുമാധവന് അധ്യക്ഷനായി. സി.കെ സൈതലവി, പി.സി കാദര്‍, കെ.കെ കോയക്കുട്ടി, അജിത്കുമാര്‍, ഇ. ഷറഫുദ്ദീന്, വിജീഷ്, അസീസ് കോവൂര്‍, എസ്.കെ കോയമോന്, പി. ആബിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."