HOME
DETAILS

വണ്ടിപ്പെരിയാറിൽ കടുവ, തോട്ടം തൊഴിലാളികളുടെ വളർത്തുമൃ​ഗങ്ങളെ കൊന്നു; മയക്കുവെടിക്കുള്ള ശ്രമം തുടരുന്നുവെന്ന് മന്ത്രി ശശീന്ദ്രന്‍ 

  
Web Desk
March 17, 2025 | 2:04 AM

Tiger Attack in Vandiperiyar Forest Officials Investigate

കോഴിക്കോട്: ഇടുക്കി വണ്ടിപ്പെരിയാറിൽ ഇറങ്ങിയ കടുവ  തോട്ടം തൊഴിലാളികളുടെ വളർത്തുമൃ​ഗങ്ങളെ കൊന്നു.  വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിലെ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ കടുവയെ കണ്ടിരുന്നു.  പിന്നീട് ഇന്നലെ രാവിലെ മുതൽ കടുവയെ കാണാതായി. 

കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടിക്കുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കടുവ അവശനിലയിലാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മയക്കുവെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്ന നിഗമനത്തിലാണ് കൂടുവച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതില്‍ പുരോഗതിയില്ല. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് നല്‍കിയത്. വന്യജീവിയെ രക്ഷിക്കുകയും മനുഷ്യനെ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് ദൗത്യങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. ഈ രണ്ട് ദൗത്യങ്ങള്‍ ഒരേസമയം ഏറ്റെടുക്കുമ്പോള്‍ വലിയ മാനസിക സംഘര്‍ഷമുണ്ട്. പക്ഷേ അതൊക്കെ മാറ്റിവച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് കടുവക്കായി നടത്തിയത്. എന്നാൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്‌നിഫര്‍ ഡോഗും തെരച്ചിലിനായി ഉണ്ട്. സംഘത്തിൽ വെറ്ററിനറി ഡോക്ടര്‍മാരേയും ഉൾപെടുത്തിയിട്ടുണ്ട്. 

 

A tiger that strayed into Vandiperiyar, Idukki, killed livestock, including a cow and a dog, belonging to local plantation workers. Forest officials have initiated an investigation. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago