HOME
DETAILS

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ 

  
Web Desk
March 19, 2025 | 1:23 AM

Man Murders Wife Under Drug Influence in Thamarassery Arrested While Fleeing

താമരശേരി (കോഴിക്കോട്): മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കാറില് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്തു നിന്നാണ് യാസിര്‍ പിടിയിലായത്. ഇയാളെ താമരശ്ശേരി പൊലിസിന് കൈമാറി. 

ഇന്നലെ വൈകീട്ട് 6.35ഓടെയായിരുന്ന താമരശ്ശേരി പ്രദേശത്തെ നടുക്കി വീണ്ടും ലഹരിക്കൊല നടന്നത്.   ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസര്‍ ഭാര്യ ഷിബില (23) യെ വെട്ടിക്കൊല്ലുകയായിരുന്നു. ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഷിബിലയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടേറ്റ ഭാര്യാപിതാവ് അബ്ദുറഹ്മാനും (48) ഭാര്യാ മാതാവ് ഹസീനയും (42)  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  അബ്ദുറഹ്മാന്റെ നില അതീവ ഗുരുതമാണ്. 

വീട്ടുകാര്‍ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഇവിടെയെത്തിയ യാസിര്‍ ആദ്യം ഭാര്യ ഷിബിലയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടുക്കാനെത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് താമരശേരി പൊലിസില്‍ ഷിബില കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. യാസിര്‍ നിരന്തരം അക്രമിക്കുന്നുവെന്നും ചെലവിന് നല്‍കുന്നില്ലെന്നും ലഹരിക്ക് അടിമയാണെന്നുമായിരുന്നു പരാതി. പൊലിസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്. 

അക്രമത്തിനുശേഷം യാസിര്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. പൂനൂരിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ വച്ച് ഇയാള്‍ കാറില്‍ ഇന്ധനം നിറച്ചശേഷം കടന്നുകളഞ്ഞതായാണ് വിവരം ലഭിച്ചിരുന്നു. അതിനിടെയാണ് മെഡിക്കല്‍ കോളജ് പരിസരത്തു വെച്ച് ഇയാള്‍ പിടിയിലായത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  2 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  2 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  2 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  2 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  2 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  2 days ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  2 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  2 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  2 days ago