HOME
DETAILS

ഇന്ത്യയിൽ നിലയുറപ്പിക്കാൻ 'ട്രംപിന്റെ' കമ്പനി; പൂനെയിൽ 2500 കോടിയുടെ വേൾഡ് സെന്റർ വരുന്നു 

  
web desk
March 20 2025 | 04:03 AM

Trumps company is set to establish a base in India a world center worth 2500 crores is coming to Pune

 

അമേരിക്കന്‍ ശതകോടീശ്വരനും പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്നു. ഇന്ത്യയി വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ 'ട്രംപ് വേള്‍ഡ് സെന്റര്‍' പൂനെയില്‍ സ്ഥാപിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. പൂനെ നഗരത്തില്‍ 2500 കോടി രൂപയുടെ മുതല്‍മുടക്കിൽ ട്രംപ് വേൾഡ് സെന്റർ എന്ന വാണിജ്യ കോംപ്ലക്സിന്റെ നിർമ്മാണമാണ് ലക്ഷ്യമിടുന്നത്.

ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ പങ്കാളിയായ ട്രിബേക്ക ഡെവലപ്പേഴ്‌സും പൂനെ ആസ്ഥാനമായുള്ള കുന്ദന്‍ സ്‌പേസസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൂനെയിലെ കോര്‍ഗാവ് പാര്‍ക്ക് പ്രദേശത്ത് 4.3 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ഈ സംരംഭം 16 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതായിരിക്കും. രണ്ട് 27 നിലകളുള്ള ഗ്ലാസ് ടവറുകളാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഒരു ടവര്‍ ചെറുകിട ഓഫീസ് സ്ഥലങ്ങള്‍ക്കായി വില്‍പനയ്ക്ക് വയ്ക്കും, വലിയ ഓഫീസ് സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 

കൂടാതെ, പദ്ധതിയില്‍ ഉയര്‍ന്ന നിലവാരമുള്ള റീട്ടെയില്‍ ബൊളിവാര്‍ഡും ഇന്ത്യയിലെ ആദ്യ ട്രംപ് ക്ലബ്ബും ഉള്‍പ്പെടും. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ലബ്ബ് വ്യവസായ പ്രമുഖര്‍ക്ക് ഒത്തുചേരാനും ബിസിനസ് ചര്‍ച്ചകള്‍ നടത്താനുമുള്ള ഒരു പ്രത്യേക ഇടമായിരിക്കും. 2029-ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ട്രംപിന്റെ സാന്നിധ്യം

കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യ ട്രംപ് ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്. നിലവില്‍ മുംബൈ, പൂനെ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ട്രംപ് ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിൽ, വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള പുതിയ ചുവടുവയ്പ് ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

"ഇന്ത്യ ട്രംപ് ബ്രാന്‍ഡിനെ അത്ഭുതകരമായി സ്വീകരിച്ചിരിക്കുന്നു. ഞങ്ങളുടെ ആദ്യ വാണിജ്യ പദ്ധതി ഇവിടെ ആരംഭിക്കുന്നതില്‍ അഭിമാനമുണ്ട്. ട്രംപ് വേള്‍ഡ് സെന്റര്‍ പൂനെ ലോകോത്തര നിലവാരത്തിന്റെ പുതിയ മാനദണ്ഡം സൃഷ്ടിക്കും." ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് വ്യക്തമാക്കി 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  20 hours ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  20 hours ago
No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  20 hours ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  20 hours ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  21 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  21 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  21 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  21 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  21 hours ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago