HOME
DETAILS

മുസ്‌കാന് മോര്‍ഫിന്‍ ഇഞ്ചക്ഷന്‍, സാഹിലിന് കഞ്ചാവ്; മീററ്റില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്കും കാമുകനും ഭക്ഷണം വേണ്ടെന്ന്, പകരം ലഹരി മതി 

  
Web Desk
March 23, 2025 | 5:25 AM

Meerut Murder Case Wife and Lover Demand Drugs in Jail After Husbands Brutal Killing

ന്യൂഡല്‍ഹി: മീററ്റില്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യക്കും ജയിലില്‍ ഭക്ഷണം വേണ്ടെന്ന്. പകരം ലഹരിയാണേ്രത ഇരുവര്‍ക്കും വേണ്ടത്.  കേസിലെ പ്രതികളായ മുസ്‌കാന്‍ റസ്‌തോഗിയും ഷാഹിലും നിലവില്‍ ജയിലിലാണ്.  രണ്ട് പ്രതികളും ഭക്ഷണം കഴിക്കാന്‍ തയാറാവുന്നില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു. ലഹരി വേണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. 

മോര്‍ഫിന്‍ ഇഞ്ചക്ഷനാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കാമുകന്‍ ഷാഹിലിനാകട്ടെ കഞ്ചാവാണ് വേണ്ടത്.  മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സൗരഭിനെ കാമുകന്‍ ഷാഹിലുമൊത്ത് കൊലപ്പെടുത്തിയ കേസില്‍  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് മുസ്‌കാന്‍. 
ലഹരിക്ക് അടിമകളായതിനാല്‍ ഇരുവരും കഴിയുന്ന സെല്ലുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന്  ജയിലധികൃതര്‍ അറിയിക്കുന്നു.

2016 ലായിരുന്നു സൗരഭ് രാജ്പുത്തും മുസ്‌കാന്‍ റസ്തോഗിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. അതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്റ് നേവിയിലെ ജോലി വരെ സൗരഭ് ഉപേക്ഷിച്ചു. പിന്നീട് മീററ്റില്‍ വാടക വീടെടുത്തായിരുന്നു താമസം.  2019 ല്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചു. അതിനിടെ തന്റെ സുഹൃത്തായ സാഹിലുമായി മുസ്‌കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിയുന്നു. പിന്നാലെ വിവാഹബന്ധം വേര്‍പെടുത്താന്‍ ഇവര്‍ തീരുമാനിച്ചു എന്നാല്‍ മകളെ ഓര്‍ത്ത് സൗരഭ് അത് വേണ്ടെന്ന് വച്ചു.  പിന്നീട് മര്‍ച്ചന്റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ല്‍ സൗരഭ് ലണ്ടനിലേക്ക് പോവുകയായിരുന്നു. 

മാര്‍ച്ച് നാലിനാണ് മുസ്‌കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലിസ് 14 ദിവസത്തിന് ശേഷം ഇവരുടെ വാടക വീട്ടില്‍ നിന്നാണ് മൃതേദഹം കണ്ടെത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം സൗരഭിനെ  കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളില്‍ സൂക്ഷിച്ചു. 

അതിനിടെ കൊലപാതകത്തിന് ശേഷം മുസ്‌കാനും സാഹിലും മണാലിയില്‍ പോയതിന്റേയും ഹോളി ആഘോഷിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് ഇരുവരും ഹോളി ആഘോഷിക്കുന്നത്. മാര്‍ച്ച് നാലിന് സൗരഭിനെ കൊന്ന് വെട്ടിനുറുക്കി വീപ്പക്കുള്ളിലാക്കി അടച്ചുവച്ചതിനു ശേഷമാണ് ഇരുവരും മണാലിയയിലേക്ക് പുറപ്പെട്ടത്. മണാലിയില്‍ വെച്ച് സന്തോഷത്തോടെ ഹോളി പാര്‍ട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന ഇരുവരുടെയും വീഡിയോ പുറത്തുവന്നിരുന്നു.

മണാലി സന്ദകര്‍ശനത്തിനു ശേഷം കസൗളിലെത്തി സാഹിലിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇരുവരുടെ വീഡിയോയും പുറത്തുവന്നിരുന്നു. 

 

In a shocking development in the Meerut murder case, the wife, Muskan Rastogi, and her lover, Shahil, who are accused of brutally killing her husband, a Navy officer, have reportedly refused food in jail, demanding drugs instead. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  5 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  5 days ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  5 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  5 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  5 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  5 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  5 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  5 days ago