ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനൊപ്പം ഹോളി ആഘോഷം; മുസ്‌കാന്റെയും സാഹിലിന്റെയും മണാലി യാത്രയുടെ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഉപയോഗിച്ച് അടച്ചശേഷം ഭാര്യയും കാമുകനും മണാലിയിലേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സൗരഭ് രാജ്പുത്തിന്റെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹിലും മണാലി യാത്ര ആസ്വദിക്കുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ക്രൂരമായ കൊലപാതകം നടത്തിയിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലാണ് ഇരുവരും ഹോളി ആഘോഷിക്കുന്നത്. മാര്‍ച്ച് നാലിന് സൗരഭിനെ കൊന്ന് വെട്ടിനുറുക്കി വീപ്പക്കുള്ളിലാക്കി അടച്ചുവച്ചതിനു ശേഷമാണ് ഇരുവരും മണാലിയയിലേക്ക് പുറപ്പെട്ടത്. മണാലിയില്‍ വെച്ച് സന്തോഷത്തോടെ ഹോളി പാര്‍ട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന ഇരുവരുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മണാലി സന്ദകര്‍ശനത്തിനു ശേഷം കസൗളിലെത്തി സാഹിലിന്റെ ജന്മദിനം ആഘോഷിക്കുന്ന ഇരുവരുടെ വീഡിയോയും പുറത്തുവന്നിരുന്നു.
സാഹിലിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ മുസ്‌കാന്റെ ഐഡി കാര്‍ഡും കൂടി കിട്ടിയാലേ റൂം ലഭിക്കൂ എന്നു ഹോട്ടല്‍ അധികൃതര്‍ വാശി പിടിച്ചതോടെയാണ് മുസ്‌കാന്‍ ഐഡി കാര്‍ഡ് നല്‍കാന്‍ തയ്യാറായത്. ഇരുവരും വളരെ അപൂര്‍വമായി മാത്രമേ റൂമില്‍ നിന്നും പുറത്തിറങ്ങിയിരുന്നുള്ളൂ എന്നും ആറു ദിവസത്തില്‍ ഒരു ദിവസം മാത്രമാണ് ഇവര്‍ റൂം വൃത്തിയക്കാന്‍ അനുവദിച്ചതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനു ശേഷം സൗരഭിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. സൗരഭിനെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതിയുടെ അമ്മ പൊലിസിനെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുക്കുകയും, ഡ്രം സിമന്റ്‌കൊണ്ട് ഉറപ്പിച്ചതിനാല്‍ താമസം നേരിടുകയും ഒടുവില്‍, മോര്‍ച്ചറിയില്‍ കൊണ്ടുപോയി മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
2016ല്‍ ആയിരുന്നു മുസ്‌കാന്‍ റസ്‌തോഗിയെ സൗരഭ് വിവാഹം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദമ്പതികള്‍ മീററ്റില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."