HOME
DETAILS

സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം

  
March 26, 2025 | 3:42 AM

The Legislature has passed the Private Universities Bill which will open the door to private universities in the states higher education sector

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽതുറക്കുന്ന സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭ പാസാക്കി. പത്തു വർഷം മുമ്പ് സ്വകാര്യ സർവകലാശാല എന്ന ആശയത്തിനെതിരേ എതിർപ്പുന്നയിക്കുകയും സമരം നടത്തുകയും ചെയ്ത ഇടതുപക്ഷത്തിന്റെ, നയവ്യതിയാനം വ്യക്തമാക്കുന്ന ബിൽ ഇന്നലെ ശബ്ദവോട്ടോടു കൂടിയാണ് പാസാക്കിയത്. സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവ് സംസ്ഥാനത്തെ പൊതു സർവകലാശാലകളുടെ ഭാവി പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും, ഫീസ് ഘടന, സംവരണം, പ്രവേശന മാനദണ്ഡം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തതകളിൽ വിമർശനവും ഉന്നയിച്ച പ്രതിപക്ഷം ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ല എന്നു വ്യക്തമാക്കി. 

സ്വകാര്യ സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഇടതുസർക്കാരിന്റെ പുതുകാൽവയ്പ്പാണിതെന്നും ബിൽ അവതരിപ്പിച്ചു ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. ബിൽ നടപ്പാക്കുന്നതിന് മുമ്പ്  വിശദമായ പഠനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സർക്കാർ നിർദേശിക്കുന്ന ഫീസ് ഇളവും സ്‌കോളർഷിപ്പും നൽകണമെന്ന പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിർദേശം വോട്ടിനിട്ട് തള്ളി.

25 കോടി രൂപ കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുകയും കുറഞ്ഞത് 10 ഏക്കർ ഭൂമി കൈവശമുള്ളവരുമായ സ്‌പോൺസറിങ് ഏജൻസിക്ക് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇതു പ്രകാരം വിദ്യാഭ്യാസ മേഖലയിൽ അനുഭവ പരിചയമുള്ള  ഏജൻസിക്ക് സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ വിദഗ്ധ സമിതി വിലയിരുത്തിയാകും തീരുമാനമെടുക്കുക.

വിദഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന  അക്കാദമിഷ്യൻ, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിന്റെ നോമിനി, ആസൂത്രണ ബോർഡിന്റെ നേമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ എന്നിവർ അംഗങ്ങളായിരിക്കും.

ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യുമെന്നും വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥ നിയമ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും  മറ്റു സംസ്ഥാനങ്ങളിലും സമാന വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന മറുപടിയാണ് മന്ത്രി നൽകിയത്. മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ തത്വം പാലിക്കപ്പെടുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണ്. സർക്കാരിന് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ബില്ലിലെ വ്യവസ്ഥകൾ പ്രകാരം  ഫീസിലും പ്രവേശനത്തിലും പൂർണ അധികാരം സ്വകാര്യ സർവകാലാശാലകൾക്ക്  തന്നെയാകുമെന്ന് വ്യക്തമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.

സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം തിങ്കളാഴ്ച ബിൽ വീണ്ടും പരിഗണനയ്‌ക്കെടുത്തപ്പോഴും രൂക്ഷമായ വാദപ്രതിവാദമാണ് സഭയിൽ അരങ്ങേറിയത്. പിന്നീട് സമയപരിമിതിയെ തുടർന്നു  തുടർനടപടികൾ ഇന്നലത്തേക്ക് മാറ്റുകയും ബിൽ പാസാക്കുകയുമായിരുന്നു. ബില്ലിനെതിരേ ശക്തമായ പ്രതിഷേധമുയർത്തി സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്എഫ് ഇന്നലെ നിയമസഭയിലേക്ക് മാർച്ച് നടത്തി.

 

The Legislature has passed the Private Universities Bill which will open the door to private universities in the state's higher education sector



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൂട്ടൗട്ട് ഹീറോ കോബൽ; കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ

Football
  •  3 days ago
No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  3 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  3 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  3 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  3 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  3 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  3 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  3 days ago