HOME
DETAILS

കുരുന്ന് രക്തത്തില്‍ അര്‍മാദിക്കുന്ന സയണിസ്റ്റ് ഭീകരര്‍, ലോകമിന്നോളം കാണാത്ത ക്രൂരത; ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്  17,000 കുഞ്ഞുങ്ങളെ

  
Farzana
March 26 2025 | 04:03 AM

17000 Children Killed in Gaza Israels Brutality  Continue Amid Global Silence

ലണ്ടന്‍: 17000 കുഞ്ഞുങ്ങള്‍. ഏതെങ്കിലും സ്‌കൂളിലെ കുട്ടികളുടെ എണ്ണമല്ല. ഏതെങ്കിലും പരിപാടിയിലോ ക്യാംപിലോ പങ്കെടുക്കുന്നവരല്ല. സയണിസ്റ്റ് ഭീകര സേന ഗസ്സയില്‍ കൊന്നൊടുക്കിയ കുഞ്ഞുമക്കളുടെ എണ്ണമാണ്. ഗസ്സന്‍തെരുവുകള്‍ കുരുന്നു രക്തത്താല്‍ നിറഞ്ഞിരിക്കുന്നു. ആ ചോരക്കളങ്ങളില്‍ അര്‍മാദിക്കുകയാണ് ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകര സേന. 

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്റാഈല്‍ ആക്രമണം പുനരാരംഭിച്ചശേഷം ഒരാഴ്ചയ്ക്കിടെ 270 കുട്ടികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പറയുന്നു. ഒക്ടോബറില്‍ ആക്രമണം തുടങ്ങിയ ശേഷം കുഞ്ഞുങ്ങള്‍ക്കെതിരായ ആക്രമണം ഇത്രയും ഭീകരമായി നടക്കുന്നത് ആദ്യമായാണെന്ന് കണക്കുകള്‍ പുറത്തുവിട്ട സേവ് ദ ചില്‍ഡ്രണ്‍ പറയുന്നു. ഇന്നലെ മാത്രം ഗസ്സയില്‍ ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു.

തുരുതുരാ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്നു. ആശുപത്രികള്‍ തകര്‍ക്കപ്പെടുകയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോഴും ലോകം നിശബ്ദതയിലാണെന്ന് സേവ് ദ ചില്‍ഡ്രണ്‍ ഹ്യൂമാനിറ്റേറിയന്‍ ഡയരക്ടര്‍ റേച്ചല്‍ കമ്മിങ്സ് ചൂണ്ടിക്കാട്ടുന്നു. ആക്രമണം പുനരാരംഭിച്ചത് തന്നെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വധശിക്ഷയാണെന്നും അവര്‍ വ്യക്തമാക്കി. 

കിടന്നുറങ്ങുന്ന പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്ക് മേലേക്കാണ് തീനാളങ്ങളായി മരണം

ALSO READ: 'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്‌റാഈല്‍ ജയില്‍ കിങ്കരന്‍മാര്‍ കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി

 പറന്നിറങ്ങുന്നത്. എല്ലാം നഷ്ടപ്പെട്ട ശൂന്യമായ ആകാശത്തിന് കീഴെ, ഒരു മേല്‍ക്കൂരയുടെ തണല്‍ പോലുമില്ലാതെ കഴിയുന്നവരാണവര്‍. നാളുകളായി ഭക്ഷണം കഴിക്കാതെ , വെള്ളം കുടിക്കാതെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് തളര്‍ന്നു വീണുപോയവര്‍. അവര്‍ക്ക് മേലേക്കാണ് എല്ലാം തകര്‍ക്കാന്‍ മാത്രം പ്രഹരശേഷിയുള്ള ടണ്‍ കണക്കിന് ഭാരമുള്ള ഉഗ്രന്‍ ബോംബുകള്‍ ഇസ്‌റാഈല്‍ വര്‍ഷിക്കുന്നത്.  ഗസ്സ സര്‍ക്കാര്‍ മാധ്യമവിഭാഗം നല്‍കുന്ന വിവരമനുസരിച്ച് യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ടത് 17,000 കുട്ടികളാണ്.

കുട്ടികളെ പട്ടിണിക്കിടുകയും ആക്രമിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുകയാണെന്നും സേവ് ദ ചില്‍ഡ്രണ്‍ സംഘടന പറയുന്നു. വരുംതലമുറയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്‌റാഈല്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നിഷ്‌കരുണം കൊന്നുതള്ളിയവരുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ നടത്തുന്ന കൂട്ടക്കുരുതികളില്‍  ഇന്നലെ വരെ 50,021 പേര്‍ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ അവസാനം പുറത്തു വന്ന കണക്ക്. 1,13,274 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്ത മരണം മാത്രമാണ്  ഇത്. രജിസ്റ്റര്‍ ചെയ്യാത്ത മരണങ്ങള്‍ കൂടി കൂട്ടുമ്പോള്‍ ഇത് വര്‍ധിക്കും. 11,000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ALSO READ: 'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക'  ; അബൂ ഹംസ: ഫലസ്തീന്‍ ചെറുത്തു നില്‍പിന്റെ നിലക്കാത്ത ശബ്ദം

ഒന്നാംഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സക്ക് നേരെകനത്ത ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തുന്നത്. രണ്ടാംഘട്ട വെടിനിര്‍ത്തലിലേക്ക് കടക്കാന്‍ ഇതുവരെ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഒന്നര വര്‍ഷമായി വംശഹത്യ തുടരുന്ന ഗസ്സയില്‍ അധിനിവേശം പൂര്‍ണമാക്കി സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്‌റാഈലിന്റെ നീക്കം. നേരത്തെ ഇത്തരത്തിലൊരു തീരുമാനം അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. എന്നാല്‍, യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഭരണമേറിയതും ഒപ്പം ഇസ്‌റാഈലില്‍ പുതിയ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയും ചുമതലയേറ്റതുമാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നില്‍. പൂര്‍ണമായും ഗസ്സയെ കീഴ്‌പെടുത്താന്‍ അഞ്ച് ഐ.ഡി.എഫ് ഡിവിഷനുകള്‍ വേണ്ടിവരുമെന്നും ഇസ്‌റാഈല്‍ കണക്കു കൂട്ടുന്നു. 

ഗസ്സയെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് അധിുകാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ പേരസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ലോകം മുഴുക്കെ പ്രതിഷേധം ശക്തമായി. ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങള്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇസ്‌റാഈല്‍ നേരിട്ട് സമ്പൂര്‍ണ അധിനിവേശവും സൈനിക ഭരണവും നടപ്പാക്കാനൊരുങ്ങുന്നത്.

 

 

The ongoing violence in Gaza has led to the deaths of over 17,000 children, with Israeli forces intensifying their attacks despite international calls for peace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  6 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  6 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  6 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  6 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  6 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  6 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  6 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  6 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  6 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  6 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  6 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  6 days ago