HOME
DETAILS

​ഗുജറാത്തിനെതിരായ തോൽവി; ഡൽഹി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡിലേക്ക് നടന്നുകയറി ആർസിബിയും

  
April 03, 2025 | 3:33 AM

RCB Suffers Loss Against Gujarat Delhi Capitals Take Top Spot

ബെംഗളൂരു: ഐപിഎല്ലിൽ ഇന്നലെ ​ഗുജറാത്തിനെതിരെ നടന്ന മത്സരത്തിലെ തോൽവിയോടെ ആർസിബിയെ തേടിയെത്തിയിരിക്കുന്നത് ഒരു നാണക്കേടിന്റെ റെക്കോർഡാണ്. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഇന്നലത്തെ മത്സരത്തിലെ തോല്‍വിയോടെ ഐപിഎല്ലില്‍ ഒരു വേദിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ തോറ്റ ടീമുകളുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും ഡല്‍ഹി ക്യാപിറ്റല്‍സും ഒപ്പമെത്തി. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 82 മത്സരങ്ങള്‍ കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് 44 തവണയാണ് പരാജയപ്പെട്ടത്. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ആര്‍സിബിയും എത്തിയിരിക്കുന്നത്. ആര്‍സിബി തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 92 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 44 മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ടീമുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മൂന്നാം സ്ഥാനത്തുള്ളത്. ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 89 മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത 37 തവണ പരാജയപ്പെടുകയായിരുന്നു.

പുതിയ സീസണിൽ ആർസിബിയുടെ ആദ്യ തോൽവിയായിരുന്നു ഇന്നലത്തേത്. എട്ട് വിക്കറ്റുകൾക്കായിരുന്നു ഗുജറാത്ത് ടൈറ്റൻസ് ആർസിബിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഗുജറാത്തിനായി ജോസ് ബട്ലർ അർദ്ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഗുജറാത്ത് അനായാസം വിജയം കൈവരിക്കുകയായിരുന്നു. 39 പന്തിൽ പുറത്താവാതെ 73 റൺസാണ് ബട്ലർ നേടിയത്. അഞ്ചു ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സായ് സുദർശൻ 36 പന്തിൽ 49 റൺസും നേടി മികച്ചു നിന്നു. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

നേരത്തെ ലിയാം ലിവിങ്‌സ്റ്റണിന്റെ മികച്ച ബാറ്റിംഗ് കരുത്തിലാണ് ബെംഗളൂരു മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. 40 പന്തിൽ 54 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. ഒരു ഫോറും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ജിതേഷ് ശർമ്മ 21 പന്തിൽ 33 റൺസും ടിം ഡേവിഡ് 18 പന്തിൽ 32 റൺസും നേടി ബെംഗളൂരുവിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നതിൽ നിർണായകമായി. ഗുജറാത്ത് ബൗളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകളും സായ് കിഷോർ രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം നടത്തി. ഇഷാന്ത് ശർമ്മ, അർഷാദ് ഖാൻ, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ഏപ്രിൽ ആറിന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് ഗില്ലിന്റെയും സംഘത്തിന്റെയും അടുത്ത എതിരാളികൾ. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ്  ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. മറുഭാഗത്ത് ഏപ്രിൽ ഏഴിന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ആർസിബി നേരിടുക. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 

Royal Challengers Bangalore faced a disappointing loss against Gujarat, while Delhi Capitals claimed the top spot, surpassing RCB's previous standing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  5 days ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  5 days ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  5 days ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  5 days ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  5 days ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  5 days ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  5 days ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  5 days ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  5 days ago
No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  5 days ago