പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ് എടുത്തു
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തു. പേരാമ്പ്രയിലെ ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായ മുഹമ്മദ് ഷാദിൽ ആണ് സംഭവത്തിൽ മരിച്ചത്. സേഫ്റ്റി എന്ന ബസ് ആണ് മുഹമ്മദ് ഷാദിലിനെ ഇടിച്ചത്, മനഃപൂർവം അല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഡ്രൈവർക്കെതിരെ കേസ് രേഖപ്പെടുത്തിയത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്. കോഴിക്കോടിൽ നിന്നും കുട്ട്യാടിയിലൂടെ നാദാപുരത്തിലേക്ക് പോവുന്ന സേഫ്റ്റി എന്ന ബസ് പേരാമ്പ്ര ഫ്രാൻസിസ് പള്ളിക്ക് സമീപം എത്തിയപ്പോൾ ആണ് അപകടം സംഭവിച്ചത്.
പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഷാദിലിന്റെ ബൈക്കിൽ ബസ് ഇടിച്ചത്. ബസ് അമിത വേഗതയിലാണ് വന്നിരുന്നത് എന്ന് വ്യക്തമാവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടായതിന് പിന്നാലെ നാട്ടുകാർ ഷാദിലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
Student dies after being hit by private bus in Perambra Case filed against driver under two sections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."