HOME
DETAILS

'മലപ്പുറം പ്രത്യേക രാജ്യം, പ്രത്യേക ആളുകളുടെ സംസ്ഥാനം' വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി

  
Web Desk
April 05, 2025 | 7:28 AM

Vellappally Natesan Sparks Controversy with Hate Speech Against Malappuram District

മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം നിറച്ച പ്രസംഗവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറം പ്രത്യേക രാജ്യമാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.  ചില പ്രത്യേക ആളുകളുടെ സംസ്ഥാനമായ മലപ്പുറത്ത് ഭയന്ന് ജീവിക്കുന്നവരാണ് ഹിന്ദുക്കലെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. സ്വതന്ത്രമായ അഭിപ്രായം പറയാനോ എന്തിനേറോ വായു സ്വസിക്കാനോ പോലും മലപ്പുറത്ത് കഴിയുന്നല്ലെന്നാണ്  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ കണ്ടെത്തല്‍. എസ്.എന്‍.ഡി.പി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം. 


''നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം.നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍  മറ്റൊരുതരം ആളുകളുടെ ഇടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. പ്രത്യേകിച്ച് ഒരു സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങള്‍ക്ക് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മലപ്പുറത്ത് സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാന്‍ സാധിക്കില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളത് കൊണ്ട് അദ്ദേഹത്തിന്റെ സ്ഥാപനം ഉള്ളത് കൊണ്ടും നിങ്ങള്‍ക്ക് കുറച്ചു പേര്‍ക്കെങ്കിലും വിദ്യാഭ്യാസം ലഭിക്കാന്‍ അവസരം ലഭിച്ചു. നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. നിങ്ങള്‍ക്ക് പഠിക്കാന്‍ എല്ലെങ്കല്‍ പഠിപ്പിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. പലഭരണകൂടങ്ങളും വന്നു പോയി. ഈ വന്നവനും പോയവനും എല്ലാം തന്നെ അവരുടെ കുടംബസ്വത്തായി കണക്കാക്കി അവരുടെ കുടംബത്തിലേക്ക് എല്ലാ അധികാരങ്ങളും അവകാശങ്ങളും കൊണ്ടു പോയപ്പോള്‍ ഞഹ്ങളും കുടുംബക്കാരാണ് എന്ന വിചാരത്തോടെ ഈ പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു പൊട്ടുംപൊടിയെങ്കിലും അയ്യപ്പനിരിക്കട്ടെ എന്ന് കണക്കാക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും ഇവിടെ തന്നില്ലല്ലോ. കോളജുണ്ടോ ഇവിടെ നമുക്ക്. ഒരു ഹയര്‍സെക്കണ്ടറി ഉണ്ടോ.എന്തുണ്ട് ഈ മലപ്പുറത്ത് നമുക്ക്. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്‌കൂളുണ്ടോ...എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങള്‍. വോട്ടും മേടിച്ച് പോയാല്‍ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'' വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറയുന്നു. 

 

SNDP General Secretary Vellappally Natesan triggers outrage by calling Malappuram a "separate nation" and claiming Hindus live in fear there. His remarks, made during a Nilambur convention, are being widely criticized as hate speech.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  5 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  5 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  5 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  5 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  5 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  5 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  5 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  5 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  5 days ago