HOME
DETAILS

“ഇല്ലായിരുന്നെങ്കിൽ...”, ട്രെയിനിൽനിന്ന് തട്ടിയെടുത്ത കുഞ്ഞിനെ ഓട്ടോഡ്രൈവർമാർ രക്ഷപ്പെടുത്തി

  
Amjadhali
April 06 2025 | 03:04 AM

If it hadnt been for them auto drivers rescued a kidnapped child from the train

 

ടാറ്റാനഗർ എക്സ്പ്രസിൽനിന്ന് തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ഓട്ടോഡ്രൈവർമാർ രക്ഷപ്പെടുത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേൽ (32) എന്നയാളാണ് കുഞ്ഞിനെ അപഹരിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. കേസ് റെയിൽവേ പൊലീസിന് കൈമാറിയതായി നോർത്ത് പൊലീസ് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാൽ അറിയിച്ചു.

ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ, കുഞ്ഞിനെ തിരിച്ചുകിട്ടിയ മാതാപിതാക്കൾ ഓട്ടോഡ്രൈവർമാർക്കും പൊലീസിനും നന്ദി അറിയിച്ചു. ഒഡീഷ സ്വദേശികളായ മാനസും ഭാര്യ ഹമീസയും നാട്ടിൽനിന്ന് മടങ്ങവേയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. “ഇല്ലായിരുന്നെങ്കിൽ...” – നഷ്ടപ്പെട്ടെന്ന് കരുതിയ കുഞ്ഞിനെ തിരികെ ലഭിച്ച സന്തോഷത്തിൽ ഹമീസ നിറകണ്ണുകളോടെ പറഞ്ഞു. നാളെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കുകയായിരുന്നു കുടുംബം.

സംഭവം ഇങ്ങനെ

ഹമീസയും കുഞ്ഞും താഴത്തെ ബെർത്തിൽ ഉറങ്ങുകയായിരുന്നു, മാനസ് നടുവിലെ ബെർത്തിലും. പുലർച്ചെ കുഞ്ഞിനെ വെട്രിവേൽ തട്ടിയെടുത്ത് ഓടി. പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോൾ കരയുന്ന കുഞ്ഞുമായി ഇയാൾ പുറത്തേക്ക് നടക്കുന്നത് കണ്ട ഓട്ടോഡ്രൈവർ പുതുപ്പരിയാരം സ്വദേശി കെ.റിനുഷുദ്ദീൻ കാര്യം തിരക്കി. വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് മറ്റ് ഓട്ടോഡ്രൈവർമാർക്കൊപ്പം ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കുഞ്ഞിനെയും പ്രതിയെയും നോർത്ത് പൊലീസിൽ ഏൽപിച്ചു.

തൃശൂരിൽ വച്ച് വിവരമറിഞ്ഞ മാതാപിതാക്കൾ റെയിൽവേ സുരക്ഷാസേനയെ സമീപിച്ചെങ്കിലും, അപ്പോഴേക്കും ഓട്ടോഡ്രൈവർമാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. മാതാപിതാക്കൾ എത്തുന്നതുവരെ കുഞ്ഞ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഒലവക്കോട്ടിൽ വ്യാപാരികളും ഓട്ടോഡ്രൈവർമാരും ചേർന്ന് സമാനമായി ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു.

A baby girl kidnapped from the Tatanagar Express was rescued by autorickshaw drivers at Palakkad Junction Railway Station. The perpetrator, Vetrivel (32) from Dindigul, Tamil Nadu, was apprehended by the police and remanded. The case has been handed over to the Railway Police, as confirmed by North Police Inspector Vipin K. Venugopal. The incident occurred early yesterday when the child’s parents, Manas and Hameesa from Odisha, were returning from their hometown.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  5 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  5 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  5 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  5 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  5 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  5 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  5 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  5 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  5 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  5 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  5 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  5 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  5 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  5 days ago