HOME
DETAILS

എം.എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി; 85 അംഗ കേന്ദ്ര കമ്മിറ്റിക്കും 18 അംഗ പിബിക്കും അംഗീകാരം

  
Shaheer
April 06 2025 | 12:04 PM

MA Baby appointed as CPM General Secretary 85-member Central Committee and 18-member PB elected

മധുര: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തു. ഇഎംഎസ് നമ്പൂതിരിപ്പാടിനു ശേഷം സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. 

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെയാണ് എം.എ ബേബി രാഷ്ട്രീയക്കളരിയില്‍ പയറ്റിത്തെളിഞ്ഞത്. 1974ല്‍ എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായി. 1975ല്‍ സംസ്ഥാന എസ്എഫ്‌ഐ കമ്മിറ്റി പ്രസിഡന്റായി. 1979ല്‍ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനവും ബേബിയെ തേടിയെത്തി. 1977ല്‍ കൊല്ലം സിപിഎം ജില്ലാ കമ്മിറ്റിയില്‍ എത്തിയ ബേബി 1984ല്‍ സംസ്ഥാന കമ്മിറ്റിയിലും 1989ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും അംഗമായി. 1997ലാണ് ബേബിയെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തത്.

2006ല്‍ അധികാരത്തിലേറിയ വി.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു എം.എ ബേബി. 2006ലും 2011ലും കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1986ല്‍ രാജ്യസഭയില്‍ എത്തിയ എം.എ ബേബി 1998 വരെ ആ സ്ഥാനത്തു തുടര്‍ന്നു. കൊല്ലം പ്രാക്കുളത്ത് പിഎം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയ മകനായാണ് എം.എ ബേബിയുടെ ജനനം. 

പ്രകാശ് കാരാട്ടിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്ന എം.എ ബേബിയെ കേരള ഘടകം കൂടി പിന്തുണച്ചതോടെ ബേബിയെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം പിന്മാറുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ബേബിക്ക് വേണ്ടി നിലകൊണ്ടു. 

85 അംഗ കേന്ദ്ര കമ്മിറ്റിക്ക് സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കമ്മിറ്റി അംഗങ്ങളില്‍ 20 പേര്‍ വനിതകളാണ്. കമ്മിറ്റിയില്‍ മുപ്പത് പേര്‍ പുതുമുഖങ്ങളാണ്. ഇതുകൂടാതെ 18 അംഗ പിബിയേയും തിരഞ്ഞെടുത്തു. 

പിണറായി വിജയന്‍, ബി.വി. രാഘവലു, എം.എ. ബേബി, മുഹമ്മദ് സലിം, വിജു കൃഷ്ണന്‍, മറിയം ദാവ് ലെ, യു. വാസുകി, എ. വിജയരാഘവന്‍, അശോക് ദാവ് ലെ, രാമചന്ദ്ര ദോം,  തപന്‍ സെന്‍, നിലോത്പാല്‍ ബസു, എം.വി. ഗോവിന്ദന്‍, അംറ റാം,  കെ. ബാലകൃഷ്ണന്‍, ജിതേന്ദ്ര ചൗധരി, ശ്രിദീപ് ഭട്ടാചാര്യ, അരുണ്‍ കുമാര്‍ എന്നിവരാണ് പിബി അംഗങ്ങള്‍. ഇവരില്‍ 8 പേര്‍ പുതുമുഖങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  14 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  15 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  15 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  16 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  16 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  16 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  17 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  17 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  18 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  20 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  21 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  21 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  21 hours ago