മെസിയൊന്നുമല്ല, ഫുട്ബോളിലെ യഥാർത്ഥ ഗോട്ടിനെ തെരഞ്ഞെടുത്ത് ഹക്കീമി
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ ഗോട്ട് എന്ന ചോദ്യത്തിന് മറുപടി പല താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ഇപ്പോൾ ഗോട്ട് ഡിബേറ്റിൽ ഏറ്റവും മികച്ച താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മൊറോക്കൻ താരം അഷ്‌റഫ് ഹക്കീമി. ഏറ്റവും മികച്ച താരമായി മെസിയെ മറികടന്നുകൊണ്ട് റൊണാൾഡോയെയാണ് ഹക്കീമി തെരഞ്ഞെടുത്തത്. മാഡ്രിഡ് എക്സ്ട്രാസിലൂടെയാണ് താരം റൊണാൾഡോയെ തെരഞ്ഞെടുത്തത്.
മെസി, റൊണാൾഡോ എന്നീ താരങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഹക്കീമി. റയൽ മാഡ്രിഡിലാണ് റൊണാൾഡോക്കൊപ്പം ഹക്കീമി ഒരുമിച്ച് കളിച്ചത്. എട്ട് തവണയാണ് ഇരുവരും ഒരുമിച്ച് റയലിൽ പന്ത് തട്ടിയത്. മെസിക്കൊപ്പം പാരീസ് സെയ്ന്റ് ജെർമെയ്‌നിലാണ് മൊറോക്കൻ താരം കളിച്ചത്. 59 മത്സരങ്ങളിലാണ് ഫ്രഞ്ച് ക്ലബ്ബിൽ ഇരുവരും ഒരുമിച്ച് കളിച്ചത്.
നിലവിൽ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.
മറുഭാഗത്ത് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അൽ നസറിനായി ഇതുവരെ 94 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.
Achraf Hakimi selected the best football player in the world
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."