HOME
DETAILS

ബാഴ്സയിൽ മെസിയും അദ്ദേഹവും തമ്മിൽ അന്ന് വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു: മുൻ സൂപ്പർതാരം

  
April 09, 2025 | 8:20 AM

Former Barcelona goalkeeper Jordi Masip talks about the relationship between Barcelonas 2014 coach Luis Enrique and legendary star Lionel Messi

ബാഴ്സലോണ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നായിരുന്നു 2014-15. ആ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പാഡറെ എന്നീ കിരീടങ്ങൾ ആയിരുന്നു ബാഴ്സ സ്വന്തമാക്കിയിരുന്നത്. ബാഴ്സലോണയുടെ ഏറ്റവും മികച്ച സീസണായി മാറിയ ഈ കാലഘട്ടത്തിൽ അന്നത്തെ പരിശീലകനായ ലൂയിസ് എൻറിക്വയും ഇതിഹാസതാരം ലയണൽ മെസ്സിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് പറയുകയാണ് മുൻ ബാഴ്സലോണ ഗോൾകീപ്പർ ജോർഡി മാസിപ്പ്. ഈ കാലഘട്ടത്തിൽ മെസിയും ലൂയിസ് എൻറിക്വിയും തമ്മിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു എന്നാണ് മുൻ ബാഴ്സലോണ ഗോൾകീപ്പർ പറഞ്ഞത്. കാഡെനെ എസ്ഇആറിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മാസിപ്പ് ഇക്കാര്യം പറഞ്ഞത്. 

"ലൂയിസ് എൻറിക്വിയും മെസിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നില്ല.  പക്ഷേ ഒരുപാട് സംഘർഷങ്ങൾ നിലനിന്നിരുന്നു. അന്നത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് സാധാരണമായിരുന്നു. ആ സീസണിൽ ഞങ്ങൾ ട്രബിൾ നേടി" മുൻ ബാഴ്സ ഗോൾകീപ്പർ പറഞ്ഞു.

 2014 സമ്മറിൽ സെൽറ്റോ വിഗോയിൽ നിന്നായിരുന്നു ലൂയിസ് ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റത്. സ്പാനിഷ് ക്ലബ്ബിനൊപ്പഉള്ള തന്റെ ആദ്യ സീസണിൽ തന്നെ ടീമിന് ഏറ്റവും മികച്ച ഒരു സീസൺ സമ്മാനിക്കാൻ എന്തൊക്കെ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. ആ സീസണിലായിരുന്നു മെസി, നെയ്മർ സുവാരസ്, എംഎൻഎസ് സഖ്യം ഫുട്ബോൾ ലോകത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത്.

2021ലാണ് ലയണൽ മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ നീണ്ട ഫുട്ബോൾ കരിയർ അവസാനിപ്പിച്ചുകൊണ്ട് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് ചേക്കേറിയത്. ബാഴ്സലോണയിൽ നിന്നും ഫ്രീ ഏജന്റായാണ് മെസി പാരീസിൽ എത്തിയത്.  പിഎസ്ജിക്ക്‌ വേണ്ടി രണ്ട് സീസണുകളിലാണ് മെസി പന്തു തട്ടിയത്. പാരീസിനായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയത്. ടീമിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.

2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. 2023ലാണ് മെസി അമേരിക്കൻ ഫുട്ബോളിന്റെ ഭാഗമാവുന്നത്. ഫ്രഞ്ച് ക്ലബ്‌ പിഎസ്ജിയിൽ നിന്നുമാണ് താരം ഇന്റർ മയാമിയിൽ എത്തിയത്. മെസിയുടെ വരവിന് പിന്നലെ പല സൂപ്പർതാരങ്ങളും ഇന്റർ മയാമിയിലെത്തി. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. 

Former Barcelona goalkeeper Jordi Masip talks about the relationship between Barcelonas 2014 coach Luis Enrique and legendary star Lionel Messi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  15 days ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  15 days ago
No Image

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

National
  •  15 days ago
No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  15 days ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  15 days ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  15 days ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  15 days ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  15 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  15 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  15 days ago