HOME
DETAILS

കാര്‍ മോഷണക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലിസുകാര്‍ക്ക് വെട്ടേറ്റു

  
Web Desk
April 10, 2025 | 12:07 PM

Police officers attacked while trying to arrest car theft suspect

കോഴിക്കോട്: കാരശ്ശേരി വലിയപറമ്പില്‍ പ്രതിയെ പിടികൂടാന്‍ എത്തിയ പൊലിസുകാര്‍ക്ക് വെട്ടേറ്റു. കാര്‍ മോഷണക്കേസ് പ്രതിയായ കാരശ്ശേരി സ്വദേശി അര്‍ഷദാണ് പൊലിസുകാരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. 

വയനാട് കല്‍പ്പറ്റയില്‍ നിന്ന് ഇയാള്‍ കാര്‍ മോഷ്ടിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് പൊലിസുകാര്‍ക്ക് വെട്ടേറ്റത്. വൈകീട്ട് 3:30ഓടെയാണ് സംഭവം. വയനാട് എസ്.പിയുടെ സ്‌ക്വാഡിലെ അംഗങ്ങള്‍ക്കാണ് വെട്ടേറ്റത്. സിപിഓമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയിലാണ് വെട്ടേറ്റത്.

വെട്ടേറ്റ പൊലിസുകാരെ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. 

മുക്കം പൊലിസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്നംഗ സംഘമാണ് പ്രതിയെ പിടികൂടാന്‍ എത്തിയത്. കുറച്ചു ദൂരെയായിരുന്നതിനാല്‍ മൂന്നാമത്തെ പൊലിസുകാരന്‍ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  5 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  5 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  5 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  5 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  5 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  5 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  5 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  5 days ago