HOME
DETAILS

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി

  
Web Desk
April 14 2025 | 06:04 AM

DGP Recommends Criminal Case Against ADGP MR Ajith Kumar Over False Statement

തിരുവനന്തപുരം:  ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ കേസുകള്‍ എടുക്കാമെന്ന ശിപാര്‍ശയുമായി ഡി.ജി.പി. സിവില്‍, ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കി. 

കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ എ.ഡി.ജി.പി പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞതായി അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ണമായും വ്യാജമാണെന്നും വ്യക്തമാക്കി സുജിത് ദാസ് രംഗത്തുവന്നു. തനിക്കെതിരെ അപകീര്‍ത്തികരമായ വ്യാജമൊഴി നല്‍കിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്നും പി. വിജയന്‍ പരാതി നല്‍കി. ഈ പരാതിയിലാണ് ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്സ്വര്‍ണക്കടത്തുമായി അജിത്കുമാറിന് ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് വിജയന്റെ പേര് എ.ഡി.ജിപി ഉയര്‍ത്തിയത്. ഇത് വാസ്തവ വിരുദ്ധമാണെന്ന് പിന്നീട് കണ്ടെത്തി. 

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ അന്വേഷണം നേരിടുന്നതിനിടെ എം.ആര്‍ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്.

നിലവില്‍ ഈ വിഷയങ്ങളില്‍ നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങള്‍ മാത്രമാണ്. അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.  ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളും അജിത്കുമാര്‍ നേരിട്ടിട്ടില്ല.

മാത്രമല്ല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ക്ലീന്‍ ചീറ്റ് ലഭിച്ചത്. 

മെയ് 30ന് നിലവിലെ സംസ്ഥാന പൊലിസ് മേധാവിയായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുകയാണ്. നിലവില്‍ ആറ് പേരുകളാണ് അദ്ദേഹത്തിന്റെ ഒഴിവിലേക്ക് പരിഗണനയില്‍ ഉള്ളത്. അതില്‍ ആറാമനാണ് എ.ഡി.ജി.പി. അജിത്ത് കുമാര്‍. അതിനിടെയാണ് കേസെടുക്കാമെന്ന് ഡി.ജി.പി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട്‌ അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു

National
  •  a day ago
No Image

150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ

auto-mobile
  •  2 days ago
No Image

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  2 days ago
No Image

യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

Saudi-arabia
  •  2 days ago
No Image

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  2 days ago
No Image

മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം

National
  •  2 days ago
No Image

ധര്‍മ്മസ്ഥലയിലെ എസ്‌ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്

National
  •  2 days ago
No Image

മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast

uae
  •  2 days ago