HOME
DETAILS

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു

  
August 08, 2025 | 6:10 PM

indias most affordable electric scooter zelo knight launched pre-booking begins

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പാണ് സെലോ ഇലക്ട്രിക്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ നൈറ്റ്+ എന്ന മോഡലിൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വെറും 59,990 രൂപയാണ് എക്സ്-ഷോറൂം വില. വില കുറവാണെന്ന് കരുതി ഈ സ്കൂട്ടർ മികച്ച പ്രകടനവും സ്മാർട്ട് സവിശേഷതകളും നൽകുന്നതിൽ മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ പിറകിൽ ആണെന്ന് കരുതേണ്ടേ. പ്രത്യേകിച്ച് റൈഡർമാർക്കായാണ് രൂപകൽപ്പനയും ചെയ്തിട്ടുള്ളത്. മിഡ്, ഹൈ-റേഞ്ച് സ്കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഈ സ്കൂട്ടറിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്മാർട്ട് ഫീച്ചറുകളുടെ കലവറ

നൈറ്റ്+ സ്കൂട്ടർ ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ നിരവധി സ്മാർട്ട് ഫീച്ചറുകളുമായാണ് വരുന്നത്. നഗര യാത്രകൾക്കും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ രീതിയിൽ ഈ സവിശേഷതകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിനിഷ് ഉൾപ്പെടെ ആറ് ആകർഷകമായ കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാണ്.

മികച്ച പവർട്രെയിനും റേഞ്ചും

1.8kWh പോർട്ടബിൾ എൽഎഫ്‍പി ബാറ്ററിയാണ് സ്കൂട്ടറിന്റെ ഹൃദയം. ഒറ്റ ചാർജിൽ 100 കിലോമീറ്റർ യാത്രാദൂരം ഉറപ്പാക്കുന്ന ഈ ബാറ്ററി, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്. മണിക്കൂറിൽ 55 കിലോമീറ്റർ പരമാവധി വേഗതയും സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. 2025 ഓഗസ്റ്റ് 20 മുതൽ നൈറ്റ്+ സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. രാജ്യവ്യാപകമായി സെലോ ഡീലർഷിപ്പുകളിൽ പ്രീ-ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

സ്മാർട്ട്, താങ്ങാവുന്ന മൊബിലിറ്റി

നൈറ്റ്+ വെറുമൊരു സ്കൂട്ടർ മാത്രമല്ല, പ്രീമിയം എന്നാൽ താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ ദർശനത്തിന്റെ ഭാഗമാണ്,” സെലോ ഇലക്ട്രിക് സഹസ്ഥാപകൻ മുകുന്ദ് ബഹേട്ടി പറഞ്ഞു. “59,990 രൂപയ്ക്ക് ലഭ്യമാകുന്ന ഈ സ്കൂട്ടർ, ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സവിശേഷതകൾ നിറഞ്ഞതും പണത്തിന് മൂല്യമുള്ളതുമാണ്. ആയിരക്കണക്കിന് ആളുകളെ സ്മാർട്ട്, ഹരിത മൊബിലിറ്റിയിലേക്ക് മാറ്റാൻ ഇത് പ്രചോദനമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Celo Electric has launched the Celo Knight+, India's most affordable electric scooter, priced at ₹59,990 (ex-showroom). Offering a 100 km range, 55 km/h top speed, and smart features like hill hold control, cruise control, and a removable 1.8kWh LFP battery, it targets budget-conscious riders. Available in six vibrant colors, pre-booking has started, with deliveries from August 20, 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി; ചരിത്രപരമായ വിധിയെന്ന് സര്‍ക്കാര്‍

National
  •  a month ago
No Image

കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തനത്തില്‍ ആധികാരികത നിര്‍ണായകം, ഇരകളുടെ വ്യക്തിജീവിതത്തെ മാനിക്കണം: എസ്. ഹുസൈന്‍ സെയ്ദി

uae
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം; എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; തിരിച്ചറിയാന്‍ ഇനിയും നാലെണ്ണം ബാക്കി

Kerala
  •  a month ago
No Image

ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പു വെച്ച് ട്രംപ്; യു.എസില്‍ പ്രതിസന്ധി ഒഴിയുന്നു

International
  •  a month ago
No Image

ദുബൈ: ഇ-സ്കൂട്ടർ ഓടിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴ അടക്കേണ്ടി വരില്ല

uae
  •  a month ago
No Image

ഇന്ത്യൻ ഇതിഹാസത്തിന്റെ പുത്രൻ പുറത്തേക്ക്! ഇന്ത്യൻ ഓൾറൗണ്ടറിനായി അർജുൻ ടെണ്ടുൽക്കറിനെ കൈവിടാൻ ഒരുങ്ങി മുബൈ ഇന്ത്യൻസ്

Cricket
  •  a month ago
No Image

അധ്യാപകരുമായി പ്രഫഷണല്‍ ബന്ധം മാത്രം; മാധ്യമവിചാരണയ്‌ക്കെതിരേ അല്‍ ഫലാഹ് സര്‍വകലാശാല

National
  •  a month ago
No Image

കുവൈത്തിലെ എണ്ണക്കമ്പനി അപകടം: നിഷില്‍ മരിച്ചത് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തില്‍; പ്രവാസി സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി മടക്കം

Kuwait
  •  a month ago
No Image

മെസ്സിയെ അല്ല, 'ഹൈപ്പർ ജെറ്റ് ടീം' തുടങ്ങാൻ ആദ്യം വേണ്ടത് റൊണാൾഡോയെന്ന് മുൻ ഫ്രഞ്ച് സ്ട്രൈക്കർ

Football
  •  a month ago
No Image

ഡല്‍ഹി സ്‌ഫോടനം: കാറോടിച്ചിരുന്നത് ഉമര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഡി.എന്‍.എ പരിശോധനാ ഫലം 

National
  •  a month ago