മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
കാസർകോട്: കാഞ്ഞങ്ങാട് പതിനേഴു വയസ്സുകാരൻ കുളത്തിൽ ചാടി ജീവനൊടുക്കി. കാഞ്ഞങ്ങാട് സ്വദേശി നരേന്ദ്രന്റെ മകൻ കാശിനാഥാണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് പെരളം സ്വദേശിയും കെട്ടിട ഉടമയുമായ റോയി ജോസഫ് കൊല്ലപ്പെട്ടതിനെ തുടർന്ന് നരഹത്യകുറ്റം ചുമത്തി നരേന്ദ്രനെ പൊലിസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
കെട്ടിട നിർമാണ കരാർ ഏറ്റെടുത്തിരുന്ന നരേന്ദ്രൻ, റോയിയെ ചവിട്ടിത്തള്ളിയിട്ടെന്നാണ് പരാതി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ റോയിയെ മുകളിൽ നിന്ന് തള്ളിയിട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
വീഴ്ചയെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ റോയി, ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തിൽ ഹോസ്ദുർഗ് പൊലിസ് നരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ നടപടിയായാണ് നരേന്ദ്രനെ ഇന്ന് അറസ്റ്റ് ചെയ്തത്.
In a tragic development, the son of a suspect arrested in connection with the murder of a building owner has taken his own life.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."