
ടെസ്‌ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്ന് ആഴ്ചകൾക്ക് ശേഷം വിപണി വിപുലീകരിക്കാൻ ഒരുങ്ങി ടെസ്‌ല. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലെ റീട്ടെയിൽ സാന്നിധ്യം വ്യാപിക്കുന്നതിനായി, ഡൽഹിയിലെ എയ്‌റോസിറ്റിയിലും ഗുഡ്ഗാവിലെ സോഹ്ന റോഡിലും പുതിയ ഷോറൂമുകൾ സ്ഥാപിക്കുന്നതിനായി വൻതോതിൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്തു.
ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോസിറ്റിയിലെ വേൾഡ്മാർക്ക് 3-ൽ 8,200 ചതുരശ്ര അടി വിസ്തീർണമുള്ള ഗ്രൗണ്ട് ഫ്ലോർ റീട്ടെയിൽ സ്ഥലമാണ് ടെസ്‌ല പാട്ടത്തിനെടുത്തത്. 2025 ജൂലൈ 30-ന് രജിസ്റ്റർ ചെയ്ത ഒമ്പത് വർഷത്തെ സബ്-ലീസ് കരാറിൽ 36 മാസത്തെ ലോക്ക്-ഇൻ കാലയളവിലായിരിക്കും പ്രവർത്തനം. ഓക്ക് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിമാസ വാടകയായി ₹17.22 ലക്ഷം (ചതുരശ്ര അടിക്ക് ₹210), കോമൺ ഏരിയ മെയിന്റനൻസ് (CAM) ചാർജായി ചതുരശ്ര അടിക്ക് ₹33.5 എന്നിവ ടെസ്‌ല അടയ്ക്കും. 10 പാർക്കിംഗ് സ്ഥലങ്ങൾക്ക് പ്രതിമാസം ₹6,000 നിരക്കും ഈ കരാറിൽ ഉൾപ്പെടുന്നു. ₹1.03 കോടി റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ₹16.48 ലക്ഷം CAM ഡെപ്പോസിറ്റും മുൻകൂറായി നൽകിയിട്ടുണ്ട്. ഓരോ മൂന്ന് വർഷത്തിലും വാടക 15 ശതമാനം വർദ്ധിക്കും.
ഈ ഷോറൂം ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളും ഊർജ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന ഒരു മുൻനിര റീട്ടെയിൽ ഔട്ട്‌ലെറ്റായി മാറുമെന്നാണ് കണക്ക് കൂട്ടൽ.
ഗുഡ്ഗാവിലെ സോഹ്ന റോഡിലെ ഓർക്കിഡ് ബിസിനസ് പാർക്കിലാണ് 33,475 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്ത് ടെസ്‌ല രണ്ടാമത്തെ ഷോറൂം സ്ഥാപിക്കുന്നത്. ഡൽഹി-എൻസിആർ മേഖലയിലെ ആദ്യ സംയോജിത സേവന കേന്ദ്രം, ഡെലിവറി ഹബ്, റീട്ടെയിൽ ഔട്ട്‌ലെറ്റ് എന്നിവയായി ഈ സൗകര്യം പ്രവർത്തിക്കും. ജൂലൈ 28-ന് രജിസ്റ്റർ ചെയ്ത ഒമ്പത് വർഷത്തെ പാട്ടക്കരാർ, ഗർവാൾ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഓർക്കിഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സൺസിറ്റി റിയൽ എസ്റ്റേറ്റ് എൽഎൽപി എന്നിവയുമായാണ്. 2025 ജൂലൈ 15 മുതൽ കരാർ പ്രാബല്യത്തിൽ വന്നു.
ജൂലൈ 15-നാണ് മുംബൈയിലെ ബികെസിയിൽ ടെസ്‌ല തങ്ങളുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നത്. പ്രതിമാസ വാടക ₹35.26 ലക്ഷമാണ്, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന വാടകകളിൽ ഒന്നാണ്. അതേ ദിവസം, ഇന്ത്യൻ വിപണിക്കായി ₹60 ലക്ഷം വിലയുള്ള ടെസ്‌ലയുടെ വൈ എന്ന മോഡൽ വിപണിയിലിറക്കിയിരുന്നു. ജൂണിൽ, മുംബൈയിലെ കുർള വെസ്റ്റിൽ 24,565 ചതുരശ്ര അടി വിസ്തീർണമുള്ള വാഹന സർവീസ് കേന്ദ്രം പ്രതിമാസം ₹37.53 ലക്ഷത്തിന് പാട്ടത്തിനെടുത്തിരുന്നു. സ്പ്രേ പെയിന്റിംഗും ബോഡി ബിൽഡിംഗും ഒഴികെയുള്ള സർവീസിംഗിനും ഗാരേജ് പ്രവർത്തനങ്ങൾക്കുമാണ് ഈ സൗകര്യം.
ഇന്ത്യയിലെ ടെസ്‌ലയുടെ രജിസ്റ്റർ ചെയ്ത ഓഫീസ് പൂനെയിലെ പഞ്ച്ഷിൽ ബിസിനസ് പാർക്കിലാണ്. മുംബൈയിലെ ബികെസിക്ക് സമീപം ഒരു കോ-വർക്കിംഗ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
tesla is expanding in india, leasing 8,200 sq ft in delhi’s aerocity for a showroom and 33,475 sq ft in gurugram for a combined showroom, service center, and delivery hub, following its first indian showroom in mumbai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ
Kerala
• a day ago
ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം
uae
• a day ago
ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്
International
• a day ago
ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അംഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം
latest
• a day ago
90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്
International
• a day ago
ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം
Kuwait
• a day ago
സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• a day ago
ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ
Cricket
• a day ago
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്
Kerala
• a day ago
രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും
National
• a day ago
15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ
Kerala
• a day ago
തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍
Kerala
• a day ago
സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Kerala
• a day ago
മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും
Weather
• a day ago
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്
Kerala
• 2 days ago
അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍
Saudi-arabia
• 2 days ago
ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ
National
• 2 days ago
നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 2 days ago
ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!
National
• a day ago
ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം
Football
• a day ago
യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്
uae
• 2 days ago