HOME
DETAILS

ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു

  
April 14, 2025 | 10:31 AM

father and son brutally beat up house maid in alappuzha

ആലപ്പുഴ: ശമ്പളം നല്‍കാത്തത് ചോദ്യം ചെയ്ത വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനും, മകനുമെതിരെ കേസ്. ആലപ്പുഴ ഹരിപ്പാട് താമല്ലാക്കല്‍ ഗുരുകൃപ വീട്ടില്‍ സൂരജ്, പിതാവ് ചെല്ലപ്പന്‍ എന്നിവര്‍ക്കെതിരെയാണ് ഹരിപ്പാട് പൊലിസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ കരുവാറ്റ സ്വദേശിനി രഞ്ജി മോള്‍ (37) ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഒന്നരവര്‍ഷം മുന്‍പ് സൂരജിന്റെ സഹോദരിയുടെ വീട്ടില്‍ കുട്ടിയെ നോക്കാനായി രഞ്ജി മോള്‍ ജോലി ചെയ്തിരുന്നു. ഈ വകയില്‍ 76,000 രൂപ പ്രതികള്‍ യുവതിക്ക് ശമ്പളമായി നല്‍കാന്‍ ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അവിടെ നിന്ന് ഇറങ്ങിയ യുവതി പിന്നീട് താമല്ലാക്കലില്‍ തന്നെയുള്ള ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 8.30യോടെ ബേക്കറിയിലെത്തിയ പ്രതികള്‍ രഞ്ജിമോളെ കടയില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശമ്പളം നല്‍കാത്തതില്‍ പ്രതികള്‍ക്കെതിരെ യുവതി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് രഞ്ജി മോളുടെ ആരോപണം. 

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ യുവതിയെ തള്ളി താഴെയിടുകയും ഹെല്‍മറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

father and son brutally beat up former house maid for questioning non-payment of salary in alappuzha

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  5 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  5 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  5 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  5 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  5 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  5 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  5 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  5 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  5 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  5 days ago