
'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

ഗസ്സ: വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്. ഇതൊരിക്കലും സ്വീകര്യമല്ല. അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ കീഴടങ്ങുമെന്ന് അവര്‍ കരുതേണ്ട. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല- ഹമാസ് വ്യക്തമാക്കി. അങ്ങനെ ഒരാവശ്യം കേള്‍ക്കുന്നത് പോലും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണ്- ഹമാസ് വക്താവ് ഡോ. സാമി അബു സുഹ്‌രി അല്‍ജസീറയോട് പറഞ്ഞു.
'ഞങ്ങളുടെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്ന എല്ലാ വാഗ്ദാനങ്ങള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നെതന്യാഹു ആവശ്യപ്പെടുന്നത് കീഴടങ്ങല്‍ കരാറാണ്.
ഏതൊരു വെടിനിര്‍ത്തല്‍ കരാറും അട്ടിമറിക്കാന്‍ നെതന്യാഹു അസാധ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കുകയാണ്. പ്രതിരോധ സംഘത്തെ നിരായുധീകരിക്കു എന്നത് ചര്‍ച്ചക്ക് പോലും വരേണ്ട കാര്യമല്ല. അങ്ങിനെയൊട്ട് സംഭവിക്കാനും പോകുന്നില്ല- അല്‍ ജസീറയോടുള്ള പ്രതികരണത്തില്‍ ഡോ. സാമി വ്യക്തമാക്കി.
പ്രതിരോധ ആയുധങ്ങളുടെ നിലനില്‍പ്പ് എന്ന് പറയുന്നത്. അധിനിവേശത്തിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ജനങ്ങളെയും ഞങ്ങളുടെ ദേശീയ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനാണ് പ്രതിരോധ സംഘങ്ങള്‍ നിലനില്‍ക്കുന്നത്.
ഇസ്‌റാഈല്‍ അധിനിവേശകര്‍ യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമല്ല എന്ന സന്ദേശമാണ് അവരുടെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തില്‍ നല്‍കുന്നത്. ബന്ദികളുടെ മോചനം മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും ഗസ്സ മുനമ്പില്‍ നിന്ന് പിന്‍വാങ്ങുന്നതിനും പകരമായി ജീവിച്ചിരിക്കുന്നതും മരിച്ചതുമായ മുഴുവന്‍ ബന്ദികളേയും ഒരേസമയം മോചിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഗസ്സന്‍ ജനതയെ കൊന്നൊടുക്കുന്നതില്‍ നെതന്യാഹുവിന്റെ പങ്കാളിയാണ് ട്രംപ്.
നെതന്യാഹു സ്വന്തം രാഷ്ട്രീയ താല്‍പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യു.എസ് ഭരണകൂടവുമായി നിലവില്‍ നേരിട്ട് ആശയവിനിമയമില്ല. ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദ്ദേശം ഇസ്‌റാഈലി നിര്‍ദ്ദേശമാണ്. ഞങ്ങളുടെ നിരായുധീകരണമാണ് അതിലവര്‍ ആദ്യം മുന്നോട്ട് വെച്ച വ്യവസ്ഥ.
കീഴടങ്ങുക എന്നത് ഹമാസ് പ്രസ്ഥാനത്തിന്റെ ഓപ്ഷനല്ല. ഞങ്ങളുടെ ജനതയുടെ ആഗ്രഹം തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
ഹമാസ് ഒരിക്കലും കീഴടങ്ങില്ല. ഒരിക്കലും വെള്ളക്കൊടി ഉയര്‍ത്തില്ല. അധിനിവേശത്തിനെതിരെ സാധ്യമായ എല്ലാ സമ്മര്‍ദ്ദങ്ങളും ഞങ്ങള്‍ ഉപയോഗിക്കും. - ഹമാസ് വക്താവ് അല്‍ജസീറക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ചയും ശക്തമായ ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയത്. ചുരുങ്ങിയത് 15 പേരെങ്കിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 50,983 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന ഔദ്യോഗിക കണക്ക്. 116,274 പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ മരിച്ചതായി കണക്കാക്കിയാല്‍ മരണം 61,700 കടക്കുമെന്ന് ഗവര്‍മെന്റ് മീഡിയ ഓഫിസ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെ മോക്ഡ്രില്‍
Kerala
• a day ago
ഹജ്ജ് നിയമ ലംഘനം; സഊദിയിൽ 42 പ്രവാസികൾ അറസ്റ്റിൽ
Saudi-arabia
• a day ago
പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ
Kerala
• a day ago
'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍
Kerala
• a day ago
കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി
uae
• a day ago
48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
National
• a day ago
ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
Kerala
• 2 days ago
കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും
Kuwait
• 2 days ago
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ
Kerala
• 2 days ago
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?
Business
• 2 days ago
ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം
uae
• 2 days ago
കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന് പൊലിസ് പിടിയിലായി
Kerala
• 2 days ago
ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31
oman
• 2 days ago
നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല് അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല
Trending
• 2 days ago
27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട്ട് നാലു പേര്‍ പിടിയില്‍
Kerala
• 2 days ago
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
bahrain
• 2 days ago
സാത്താന് സേവയില്‍ മകന് കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ
Kerala
• 2 days ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 2 days ago
ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago
എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
Kerala
• 2 days ago
പൊള്ളാച്ചിയില്‍ ട്രക്കിങിനെത്തിയ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 2 days ago