
ട്രംപിന്റെ കാലത്ത് യുഎസിനും ഇറാനുമിടയില്‍ മഞ്ഞുരുകുമോ? രണ്ടാംഘട്ട ചര്‍ച്ചയും വിജയം; ട്രംപിനെ പ്രതിനിധീകരിച്ചത് സുഹൃത്തായ ശതകോടീശ്വരന്‍ സ്റ്റീവ് വിറ്റ്‌കോഫ്

തെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാംഘട്ട ആണവ ചര്‍ച്ചയും വിജയം. രണ്ടാംഘട്ട ചര്‍ച്ചയെ ക്രിയാത്മകം എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിശേഷിപ്പിച്ചത്. മൂന്നാംഘട്ട ചര്‍ച്ച വരുംദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ഈ മാസം 26 ന് ഒമാനില്‍ വച്ചാകും മൂന്നാം റൗണ്ട് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രനേതാക്കള്‍ക്കപ്പുറം സാങ്കേതിക വിദഗ്ധര്‍ ആകും വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തുക.
റോമില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച 'വളരെ നല്ല പുരോഗതി' കൈവരിച്ചതായും അടുത്ത ആഴ്ചത്തേക്കുള്ള തുടര്‍ ചര്‍ച്ചകള്‍ സ്ഥിരീകരിച്ചതായും അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിരവധി വിദേശ നയ ദൗത്യങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച ശതകോടീശ്വരനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ സ്റ്റീവ് വിറ്റ്‌കോഫിന്റെയും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആണ് ചര്‍ച്ചയില്‍ യുഎസിന് വേണ്ടി പങ്കെടുത്തത്. ഇറ്റാലിയന്‍ തലസ്ഥാനത്തെ ഒമാന്‍ എംബസിയില്‍ നാല് മണിക്കൂര്‍ ആണ് ചര്‍ച്ചകള്‍ നീണ്ടുനിന്നത്. ഒമാനി വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയാണ് മധ്യസ്ഥനായത്. ഒമാനിലായിരുന്നു കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചയും.
റോമിലെ ഒമാന്‍ എംബസിയില്‍വച്ചായിരുന്നു രണ്ടാംഘട്ട ചര്‍ച്ച. ഒമാന്‍ അംബാസഡറുടെ വീട്ടില്‍ വ്യത്യസ്ത മുറികളിലായാണ് ഇരുപക്ഷവുമായി ഒമാന്‍ ചര്‍ച്ച നടത്തിയത്. ആദ്യഘട്ട ചര്‍ച്ചയും ഈ രീതിയിലായിരുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുടെ സന്ദേശം ഇരു വിഭാഗത്തിനും നല്‍കിയിരുന്നു. ആണവ കാര്യത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (ഐ.എ.ഇ.എ) കാര്യമായ റോളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഐ.എ.ഇ.എ ഡയരക്ടര്‍ ജഡനറല്‍ റഫായേല്‍ ഗ്രോസിയുടെ സാന്നിധ്യത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ മുതല്‍ ഇറാനും യു.എസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരാകുന്നത് ഒമാനാണ്. ഇറാനും യു.എസും തമ്മില്‍ നയതന്ത്ര ബന്ധമില്ലാത്തതിനെ തുടര്‍ന്നാണിത്. ഇരു രാജ്യങ്ങള്‍ക്കും നയതന്ത്ര ബന്ധമുള്ള സൗഹൃദ രാജ്യമെന്ന നിലയിലാണ് ഒമാന്റെ മധ്യസ്ഥത ഇരവരും അംഗീകരിക്കുന്നത്.
ഒമാനില്‍ ഇറാനുമായി ഉന്നതതല ചര്‍ച്ച നടക്കുമെന്നും താന്‍ തന്നെ അങ്ങോട്ട് പോകുമെന്നും നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നേരിട്ട് യു.എസുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ യു.എസിന് നേരിട്ടുള്ള ചര്‍ച്ചയിലായിരുന്നു താല്‍പര്യം.
ഏതു വിഷയത്തിലാണ് ഇരു പക്ഷവും ഒത്തുതീര്‍പ്പിലെത്തുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ചര്‍ച്ചയ്ക്ക് അതീവ താല്‍പര്യമാണ് ഇപ്പോള്‍ അമേരിക്ക കാണിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ നടപടിയോട് ഇറാന് വിശ്വാസവുമില്ല. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വഴിയാണ് ചര്‍ച്ചയ്ക്ക് ട്രംപ് നേരിട്ട് കത്തെഴുതി താല്‍പര്യം പ്രകടിപ്പിച്ചത്. അമേരിക്കയുടെ അസാധാരണ നടപടിയാണിത്. സാധാരണ ഇറാന്‍ ഭരണച്ചുമതലയുള്ള പ്രസിഡന്റ് വഴിയാണ് ചര്‍ച്ചക്ക് ക്ഷണം നല്‍കുക. ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിയാതിരിക്കാനാണ് പരമോന്നത നേതാവിന് ട്രംപ് തന്നെ കത്തെഴുതിയത്.
ഇറാനെതിരേ യു.എസ് ഉപരോധം പിന്‍വലിക്കാതെ ഇറാന്‍ ആണവ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സമ്മതം മൂളില്ല. തുല്യതയില്ലാത്ത കരാറിന് തങ്ങള്‍ ഒരുക്കമല്ലെന്ന് നേരത്തെ ഇറാന്‍ സൂചിപ്പിച്ചിട്ടുമുണ്ട്. മേഖലയിലെ സംഘര്‍ഷം കുറയട്ടെ എന്നാണ് ചര്‍ച്ചയോട് അറബ് രാജ്യങ്ങളുടെ മനോഭാവം.
Iran, US report progress in nuclear talks, confirm third round april 26
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• 2 days ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 2 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 2 days ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 2 days ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 2 days ago
ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം
bahrain
• 2 days ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• 2 days ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• 2 days ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• 2 days ago
നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി
Kerala
• 2 days ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 2 days ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 2 days ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 2 days ago
തരൂർ ഇസ്റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം
National
• 2 days ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 2 days ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 2 days ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 2 days ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 2 days ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 2 days ago