HOME
DETAILS

കടലോളം കരുതല്‍; കാഴ്ചപരിമിതര്‍ക്കായി അബൂദബിയില്‍ ബീച്ച് തുറന്നു

  
April 20, 2025 | 10:10 AM

Abu Dhabi Opens UAEs First Beach for Visually Impaired Visitors

അബൂദബി: ഭിന്നശേഷിക്കാര്‍ക്കായി യുഎഇയില്‍ പ്രത്യേക ബീച്ച് തുറന്നു. കാഴ്ചപരിമിതിയുള്ളവര്‍ക്കായി സംവരണം ചെയ്ത രാജ്യത്തെ പ്രഥമ ബീച്ചാണിത്. അബൂദബി കോര്‍ണിഷില്‍ ഗേറ്റ് 3 ന് സമീപമുള്ള 1,000 ചതുരശ്ര മീറ്റര്‍ ഏരിയയിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. 

സമൂഹത്തിലെ പ്രിയപ്പെട്ട ഒരു വിഭാഗത്തിന് സുരക്ഷിതമായി സമയം ചിലവഴിക്കാനും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായാണ് ബീച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2025നെ കമ്മ്യൂണിറ്റി വര്‍ഷമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അബൂദബി സിറ്റി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍, സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനുമായി സഹകരിച്ചാണ് ബീച്ച് വികസിപ്പിച്ചിരിക്കുന്നത്. 


സുരക്ഷാ സവിശേഷതകള്‍, ആക്‌സസിബിലിറ്റി ഉപകരണങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയാല്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിരിക്കുന്ന ഈ ബീച്ച്, സാമൂഹിക സംയോജനത്തെ പ്രോത്സാഹിപ്പിക്കുകയും കാഴ്ചപരിമിതിയുള്ളവരെ ശാക്തീകരിക്കുകയും ചെയ്യുന്ന ഒരിടമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. 

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പേരുകേട്ട അബൂദബിയുടെ പ്രശസ്തി ശക്തിപ്പെടുത്തിക്കൊണ്ട്, ലോക വികലാംഗ യൂണിയന്‍ ബീച്ചിനെ 'വികലാംഗ സൗഹൃദ ബീച്ച്' അവാര്‍ഡ് നല്‍കി അംഗീകരിച്ചു. രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ ബീച്ച് തുറന്നിരിക്കും. രാവിലെ 6 മുതല്‍ സൂര്യാസ്തമയം വരെ നീന്താനും കഴിയും. 

സന്ദര്‍ശകരുടെ സുരക്ഷ പരിഗണിച്ച് ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബീച്ച് ഏരിയ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം, ബാഹ്യ സഹായം ആവശ്യമില്ലാത്ത തരത്തിലുള്ള സുരക്ഷിതവും സ്വതന്ത്രവുമായ നീന്തല്‍ അനുഭവം പ്രദാനം ചെയ്യുമെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. കൂടാതെ, അവശ്യസേവനങ്ങള്‍ക്കായി ഒരു നഴ്‌സും ബീച്ചില്‍ ഉണ്ടാകും.

അബൂദബി സിറ്റി മുനിസിപ്പാലിറ്റി ബീച്ച് ഏരിയയില്‍ കാഴ്ചപരിമിതിയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സേവനങ്ങള്‍:

  • നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് സ്ഥലത്തേക്ക് എളുപ്പത്തില്‍ ഗതാഗതം സാധ്യമാക്കുന്നതിനായി ഒരു വാഹനം.
  • കാഴ്ച വൈകല്യമുള്ളവര്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച പാതകള്‍
  • നീന്തല്‍ പ്രദേശത്തെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബ്രെയില്‍ സൈനേജ് ബോര്‍ഡ്
  • ജാഗ്രതാ മണികളും ഉള്ള വേലി കെട്ടിയ നടപ്പാത.
  • സുരക്ഷ ഉറപ്പാക്കാന്‍ ഒരു ലൈഫ് ഗാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നീന്തല്‍ മേഖല.

Abu Dhabi unveils a 1,000 sqm accessible beach on the Corniche, designed for visually impaired individuals. Features include Braille signage, tactile paths, and guided swimming areas, promoting inclusivity and equal access to leisure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ സ്കൂളുകളിൽ 'ചുവപ്പ് ഗുളികകൾ' വിതരണം ചെയ്യുന്നതായി പ്രചാരണം; പൊലിസ് പറയുന്നതിങ്ങനെ

uae
  •  14 days ago
No Image

മര്യാദ ലംഘിച്ചു: പിഎം ശ്രീയിൽ ഒപ്പുവച്ചത് നാളെ സിപിഐ ചർച്ച ചെയ്യും; സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളി

Kerala
  •  14 days ago
No Image

'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

International
  •  14 days ago
No Image

വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ

Kerala
  •  14 days ago
No Image

അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

Kerala
  •  14 days ago
No Image

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളവും: ചർച്ചയില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുത്ത് സർക്കാർ; സിപിഐക്ക് കനത്ത തിരിച്ചടി

Kerala
  •  14 days ago
No Image

എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം 

Kerala
  •  14 days ago
No Image

നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്

National
  •  14 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

Kerala
  •  14 days ago
No Image

ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ

crime
  •  14 days ago