HOME
DETAILS

അധ്യാപക-വിദ്യാർത്ഥി ഇന്റേൺഷിപ്പിന് പുതിയ മാർഗരേഖ; ഒരേ സ്കൂളിൽ ഇന്റേൺഷിപ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

  
April 21, 2025 | 2:22 AM

New guidelines for teacher-student internships Education Department says internships should not be held in the same school

തിരുനാവായ (മലപ്പുറം): ഒരു സ്കൂളിലേക്ക് തന്നെ എല്ലാവർഷവും  അധ്യാപക വിദ്യാർഥികളെ ഇൻ്റേൺഷിപ്പിന് അയക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണം ഇന്റേൺഷിപ്പ് നടത്തുന്നവരുടെ എണ്ണം. ഒരു ഡിവിഷൻ മാത്രമുള്ള സ്കൂളിൽ ഇന്റേൺഷിപ്പ് പാടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാർഗ രേഖയിൽ പറയുന്നു.
ഇൻ്റേൺഷിപ്പിന് എസ്‌.സി.ഇ.ആർ.ടി തയാറാക്കിയ മാർഗരേഖ സർക്കാരിന് സമർപ്പിച്ചിരുന്നു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അധ്യാപക വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പിന് മാർഗരേഖ തയാറാക്കിയത്. 

പഠിപ്പിക്കുമ്പോൾ സ്ഥിരം അധ്യാപകർ ക്ലാസിൽ ഉണ്ടാകണമെന്ന നിർദേശവും മാർഗരേഖയിലുണ്ട്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഇൻ്റേൺഷിപ്പിന് അക്കാദമിക മാർഗരേഖ വികസിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്റേൺഷിപ്പ് നിരീക്ഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയരക്ട‌ർക്കും ഡി.ഇ.ഒമാർക്കുമായി പോർട്ടൽ തയാറാക്കും. 
കൈറ്റിനാണ് ഇതിൻ്റെ ചുമതല. ഇതിനൊപ്പം ഈ വർഷം ഡി.എൽ.എഡ്, ബി.എഡ് കേന്ദ്രങ്ങളിലെ അധ്യാപകർക്ക് പരിഷ്കരിച്ച പാഠപുസ്തകങ്ങളും പരീക്ഷാ രീതിയും പരിചയപ്പെടുത്തുന്നതിന് പരിശീലനവും നൽകും. മെയ് മാസത്തിലാകും പരിശീലനം.

New guidelines for teacher-student internships; Education Department says internships should not be held in the same school



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago