HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു; മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

  
Web Desk
April 24, 2025 | 9:56 AM

dainik jagran reporter brutally assaulted by bjp supporters in kashmir

കത്വ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ച ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി കശ്മീരിലെ കത്വയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ രാകേശ് ശര്‍മ്മക്ക് നേരെ ബിജെപി പ്രവൃത്തകരുടെ ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭീകരാക്രമണത്തിന് പിന്നാലെ ബിജെപി എംഎല്‍എ ദേവീന്ദര്‍ മന്യാല്‍, രാജീവ് ജസ്രോതിയ, ഭരത് ഭൂഷണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധ ജാഥ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ റിപ്പോര്‍ട്ടര്‍ എംഎല്‍എമാരോട് സുരക്ഷ വീഴ്ച്ചയെ കുറിച്ച് ചോദിച്ചു. ഇതില്‍ പ്രകോപിതരായ പാര്‍ട്ടി അണികള്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ തിരിയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. റിപ്പോര്‍ട്ടര്‍ വിഘടനവാദത്തിന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങളുടെ ക്രൂരത. 

മര്‍ദ്ദനത്തില്‍ നിന്ന് പൊലിസാണ് മാധ്യമപ്രവര്‍ത്തകനെ രക്ഷിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം ചികിത്സയിലാണ്. 

അതേസമയം സംഭവവത്തില്‍ ജമ്മുവിലെ മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ബിജെപി അണികള്‍ക്കെതിരെ കേസെടുക്കണമെന്ന് കത്വ സീനിയര്‍ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പ്രതികള്‍ക്കെതിരെ ബിജെപി നടപടി എടുക്കുന്നത് വരെ പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Rakesh Sharma, a journalist from Dainik Jagran, was reportedly attacked by BJP workers in Kathua, Jammu and Kashmir. The attack happened while he was reporting on the recent terror attack in Pahalgam and asked questions about security issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  a day ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  a day ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  a day ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  a day ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  a day ago
No Image

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

Kerala
  •  a day ago
No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  a day ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  a day ago