HOME
DETAILS

ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തില്‍ നിന്നും മടങ്ങിയത് 6 പാക് പൗരന്മാര്‍

  
Shaheer
April 27 2025 | 12:04 PM

Deadline to Leave India Ends Today 6 Pakistani Nationals Return from Kerala

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ തങ്ഘിയിരിക്കുന്ന പാക് പൗരന്മാര്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പശ്ചാത്തലത്തില്‍ വാഗ-അട്ടാരി അതിര്‍ത്തിയില്‍ വന്‍തിരക്ക്. ഉറ്റവരെ വിട്ടുപോകേണ്ടതിന്റെ വൈകാരിക നിമിഷങ്ങള്‍ക്കാണ് വാഗ-അട്ടാരി ബോര്‍ഡര്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് മടങ്ങുന്നതിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. സാര്‍ക് വിസയില്‍ ഇന്ത്യയില്‍ എത്തിയവരുടെ വിസാകാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് 29 വരെ ഇന്ത്യയില്‍ തുടരാം.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഏകദേശം 272 പാകിസ്താന്‍ പൗരന്മാരാണ് ഇന്ത്യ വിട്ടിത്. പാകിസ്താനില്‍ നിന്നുള്ളവരുടെ വിസാകാലാവധി അവസാനിക്കുന്ന ഇന്ന് നൂറുകണക്കിന് പേര്‍ കൂടി ഇന്ത്യ വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി 13 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 629 ഇന്ത്യക്കാര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി.

അതേസമയം കേരളത്തിലുള്ള 104 പാകിസ്താന്‍ പൗരന്മാരിലെ 6 പേര്‍ തിരിച്ചുപോയി. സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവരാണ് മടങ്ങിപ്പോയത്. ബാക്കിയുള്ള 98 പൗരന്മാരും ദീര്‍ഘകാല വിസയില്‍ വന്നതിനാല്‍ ഇവര്‍ രാജ്യത്തു തങ്ങുന്നതില്‍ തടസ്സമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

ഏപ്രില്‍ 22ന് 26 സാധാരണക്കാരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ശനിയാഴ്ച ഭീകരവാദികളെ പിന്തുണയ്ക്കുന്ന 100ലധികം പേരുടെ വീടുകള്‍ റെയ്ഡ് ചെയ്തിരുന്നു. നൂറുകണക്കിന് പ്രദേശവാസികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിയന്ത്രണ രേഖയിലെ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും അവസാനിച്ചിട്ടില്ല

The deadline for Pakistani nationals to leave India expires today, with six individuals returning from Kerala. Find out the details behind their departure and the latest developments in this ongoing matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  6 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  6 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  6 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  6 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  6 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  6 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  6 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  6 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  6 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  6 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  6 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  6 days ago