HOME
DETAILS

തിരിച്ചടി ഭയന്ന് പാകിസ്താന്‍; ഉറി ഡാം തുറന്നുവിട്ടതില്‍ കനത്ത നാശനഷ്ടം, വ്യാപാര ബന്ധത്തിലും കനത്ത വിള്ളല്‍ 

  
Shaheer
April 28 2025 | 01:04 AM

Pakistan Fears Retaliation as Uri Dam Opening Causes Severe Damage and Strain on Trade Relations

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടരുന്ന പാകിസ്താനെതിരേ  സൈനികനയതന്ത്ര നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തിയ സൈന്യം വിവിധ സേനാ വിഭാഗങ്ങളെ തന്ത്രപ്രധാനമേഖലകളില്‍ വിന്യസിച്ചു.

നിയന്ത്രണരേഖയ്ക്ക് സമീപം പ്രകോപനം സൃഷ്ടിക്കുന്ന പാക് നീക്കത്തെ ശക്തമായി നേരിടാനാണ് സൈന്യത്തിനുള്ള നിര്‍ദേശം. ബാരാമുള്ള, കുപ് വാര ജില്ലകളില്‍ ഇന്നലെയും ഭീകരരുടെ ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തിരുന്നു. പരിശോധന തുടരാനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുമായി വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള നീക്കമാണ് കശ്മിരില്‍ നടക്കുന്നത്. 
അതിനിടെ, ബാരാമുള്ള ജില്ലയില്‍ ഝലം നദിയിലെ ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പാക് അധീന കശ്മിരില്‍ പ്രളയസാഹചര്യം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയുള്ള ഏറ്റവും തന്ത്രപ്രധാനമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്നറിയിപ്പ് നല്‍കാതെയാണ് ഇന്ത്യ ഡാം തുറന്നുവിട്ടതെന്നും ഇതുമൂലം പാക് അധീന കശ്മിരിലെ ഹട്ടിയന്‍ബാല ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായതായി പാകിസ്ഥാന്‍ കുറ്റപ്പെടുത്തി. ഝലം നദീതീരത്തുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ ഉറി ഡാമില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് നിയന്ത്രണരേഖ. അതേസമയം, ഡാം തുറന്നുവിട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കേണ്ട ബാധ്യതയില്ലെന്നാണ്  ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനെതിരേ സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് സൈനികനയതന്ത്ര നടപടികള്‍ കടുപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.  അതിനിടെ, സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനാണ് പ്രതിരോധ മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്. ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്വീകരിച്ച നടപടികളും സൈനിക മേധാവി പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.

അതേസമയം പാകിസ്താനുമായുള്ള വ്യാപാരം ബന്ധം നിര്‍ത്തിവച്ചത് പാകിസ്താനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മരുന്ന് വിതരണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ ഉറപ്പാക്കാന്‍ പാക് അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

മരുന്ന് മേഖലയില്‍ വ്യാപാരം നിര്‍ത്തിവച്ചതിന്റെ  പ്രത്യാഘാതങ്ങളെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, അടിയന്തര പദ്ധതികള്‍ ഇതിനകം തന്നെ ആസൂത്രണം ചെയ്തുകഴിഞ്ഞെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്താന്‍ (DRAP) സ്ഥിരീകരിച്ചു.

നിലവില്‍, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റുകള്‍ (എപിഐ) ഉള്‍പ്പെടെ വിവിധ മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തുക്കളുടെ 30% മുതല്‍ 40% വരെ ഇന്ത്യയില്‍ നിന്നാണ് പാകിസ്താന്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിതരണ ശൃംഖലയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് പാകിസ്താന്‍.

ആന്റി റാബിസ് വാക്‌സിനുകള്‍, കാന്‍സര്‍ ചികിത്സകള്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍, മറ്റ് നിര്‍ണായക ജൈവ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്.

Pakistan expresses concerns over possible retaliation after the opening of the Uri Dam, which has caused significant damage. This move is adding severe strain to the already fragile trade relations between Pakistan and India, with political tensions escalating.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  15 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  15 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  16 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  16 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  17 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  17 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  17 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  17 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  18 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  18 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  21 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  21 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  21 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  a day ago